ശബരിമല നട അടച്ചത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് കോടിയേരി; തന്ത്രി ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നു

തിരുവനന്തപുരം: ശബരിമല നട അടച്ച തന്ത്രിയുടെ നടപടി ഗൗരവമായി കാണണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നട അടച്ചത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് കോടിയേരി പറഞ്ഞു.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. അതിനെതിരെയാണ് നട അടച്ച് തന്ത്രി നിലപാട് സ്വീകരിച്ചത്.

ഇത് കോടതിയുടെ വിധി ലംഘനമാണ്. സുപ്രീംകോടതിയും ഹൈക്കോടതിയും തന്ത്രിയുടെ കോടതി വിധി ലംഘനത്തിനെതിരെ ഇടപെടണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കോടതി വിധി നടപ്പാക്കുന്നതിന് ബാധ്യസ്ഥനായ വ്യക്തിയാണ് തന്ത്രി. നിയമവാഴ്ച്ച ലംഘിക്കാന്‍ അനുവദിക്കില്ല. തന്ത്രി കോടതിയെ വെല്ലുവിളിക്കുകയാണ്.

യുവതീ പ്രവേശനം യഥാര്‍ത്ഥ്യമായി അംഗീകരിച്ച തുടര്‍നടപടി സ്വീകരിക്കണമെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here