ദര്‍ശനത്തിന് സൗകര്യമൊരുക്കിയത് യഥാര്‍ത്ഥ ഭക്തര്‍ തന്നെ; ഒരു പ്രശ്നവും ആരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനിടെ ഭക്തരുടെ ഭാഗത്തുനിന്ന് ഒരു പ്രതിഷേധവും ഉണ്ടായില്ലെന്ന് ദര്‍ശനം നടത്തിയ ബിന്ദു.

ഒരു പ്രശ്നവും ആരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. പമ്പയില്‍ എത്തിയ ശേഷമാണ് പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടത്. അവര്‍ സുരക്ഷയൊരുക്കി. പുലര്‍ച്ചെ മൂന്നേമുക്കാലിനാണ് ദര്‍ശനം നടത്തിയതെന്നും ഈ സമയത്തൊന്നും ഒരു ഭക്തനും പ്രതിഷേധിച്ചില്ലെന്നും ബിന്ദു പറഞ്ഞു.

അതുകൊണ്ട് തന്നെ ഒരു ഭയവും തോന്നിയില്ലെന്നും ബിന്ദു പറഞ്ഞു. തിരിച്ചു വീട്ടിലേക്ക് പോകുമെന്നും അവിടെ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here