വിറളി പൂണ്ട് ആക്രമണം അ‍ഴിച്ചു വിട്ട് സംഘപരിവാര്‍; സെക്രട്ടേറിയറ്റിന് മുന്നില്‍ വന്‍ സംഘര്‍ഷം; മാധ്യമങ്ങള്‍ക്കു നേരെയും ആക്രമണം; 12 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ചരി ത്രം സൃഷ്ടിച്ച് ശബരിമലയില്‍ യുവതികള്‍ ദര്‍ശനം  നടത്തിയതില്‍ പ്രതിഷേധിച്ച് ആക്രമണം അ‍ഴി ച്ചു വിട്ട് ആര്‍ എസ് എസ് -ബിജെപി പ്രവര്‍ത്തകര്‍. സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ മനപൂര്‍വ്വം ആക്രമണം നടത്തുകയാണ്.

തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ക്രൂര മര്‍ദ്ദനം. സെക്രട്ടറിയേറ്റിന് മുന്നില്‍ കെെരളി പീപ്പില്‍ ടിവി മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും പരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമണം അ‍ഴിച്ചു വിട്ടു.

സംഘം ചേര്‍ന്നെത്തിയ പ്രവര്‍ത്തകര്‍, ആക്രമണം അ‍ഴിച്ചു വിടുകയായിരുന്നു. ഇത് പകര്‍ത്താന്‍ ശ്രമിച്ചപ്പോ‍ഴാണ് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്. സംസ്ഥാനത്ത് മനപ്പൂര്‍വ്വം സംഘടി ച്ച് ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുകയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍.

കൊല്ലത്തും കൊച്ചിയിലും  ആക്രമികള്‍ വ്യാപക ആക്രമണം അ‍ഴിച്ചു വിടുകയാണ്. ഈ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ നിന്നും ആക്രമികള്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു. മാവേലിക്കര താലൂക്ക് ഓഫീസിനു നേരെയും ആക്രമണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News