‘ശുദ്ധികലശം നടത്തേണ്ടത് തന്ത്രിയുടെ മനസിന്; യുവതികള്‍ പ്രവേശിച്ചതില്‍ പരിഹാരക്രിയ നടത്തേണ്ടതില്ല’

മുംബൈ: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് സ്ത്രീകളുടെ ഐതിഹാസിക വിജയമെന്ന് ഭൂമാത ബ്രിഗേഡ് തൃപ്തി ദേശായി.

യുവതികള്‍ പ്രവേശിച്ചതില്‍ പരിഹാരക്രിയ നടത്തേണ്ടതില്ലെന്നും ശുദ്ധികലശം നടത്തേണ്ടത് തന്ത്രിയുടെ മനസിനാണെന്നും തൃപ്തി പറഞ്ഞു.

നേരത്തെ, തൃപ്തി ദേശായിയും ശബരിമല ദര്‍ശനത്തിനെത്തിയിരുന്നു. എന്നാല്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണങ്ങളെത്തുടര്‍ന്ന് തിരികെ പോകുകയായിരുന്നു. എന്നാല്‍ ശബരിമല നട ചവിട്ടാന്‍ വീണ്ടും എത്തുമെന്നും തൃപ്തി അന്ന് പറഞ്ഞിരുന്നു.

ഇന്നു പുലര്‍ച്ചെയാണ് ബിന്ദു, കനകദുര്‍ഗ എന്നീ യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയത്.

ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനുപിന്നാലെ രാവിലെ പത്തരയോടെ ശബരിമല ക്ഷേത്ര നട അടക്കുകയായിരുന്നു. ആചാരലംഘനം നടന്ന സാഹചര്യത്തില്‍ ശുദ്ധിക്രിയ ചെയ്യാനാണ് തന്ത്രി തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News