സംസ്ഥാനത്താകെ ആക്രമണം അ‍ഴിച്ചു വിട്ട് ആര്‍ എസ് എസ്- ബിജെപി അക്രമികള്‍; കൊല്ലത്ത് ക്ഷേത്രത്തില്‍ കയറിയും ആക്രമണം; ദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകനും ക്രൂര മര്‍ദ്ദനം; മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും വ്യാപക ആക്രമണം

തിരു: ശബരിമലയില്‍ സ്തീകള്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്താകെ വ്യാപക ആക്രമണം അ‍ഴിച്ചു വിട്ട് ബിജെപി ആര്‍ എസ് എസ് പ്രവര്‍ത്തകര്‍.  കൊല്ലം, തിരുവനന്തപുരം കൊച്ചി,എന്നിവിടങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം അ‍ഴി ച്ചു വിടുകയാണ്.

കൊല്ലം പട്ടാഴി ക്ഷേത്രത്തിൽ  ആര്‍ എസ് എസ്  വ്യാപക അക്രമം. ദേവസ്വം ഓഫീസിൽ കയറി ഉദ്യോഗസ്ഥരെ മർദിച്ചു. റെസിപ്റ്റുകൾ വലിച്ചു കീറി. ഫയൽ മുഴുവൻ വലിച്ചുകീറി നശിപ്പിച്ചു. പട്ടാഴി യിൽ  കൊടിമരം പരസ്യമായി .

ഇതിന്റെ വീഡിയോ മൊബൈലിൽ പകർത്തിയ സമീപത്തെ സ്വകാര്യ വിദ്യാഭാസ സ്ഥാപനത്തിലെ അദ്ധ്യാപകനെ ക്രൂരമായി  മർദിച്ചു.

പട്ടാഴി യിലും പരിസര പ്രദേശങ്ങളിലും ആക്രമികള്‍ നിർബന്ധപൂർവം കടകൾ അടപ്പിച്ചു. വാഹനങ്ങൾ തടയുന്നു.

ക്ഷേത്രത്തിൽ നടത്താനിരുന്ന വിവാഹം പോലും നടത്താൻ അക്രമികൾ സമ്മതിച്ചില്ല. വിവാഹത്തിന് വന്നവർ ഓടിരക്ഷപെടുവായിരുന്നു.

തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ക്രൂര മര്‍ദ്ദനം. സെക്രട്ടറിയേറ്റിന് മുന്നില്‍ കെെരളി പീപ്പില്‍ ടിവി മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും പരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമണം അ‍ഴിച്ചു വിട്ടു.

സംഘം ചേര്‍ന്നെത്തിയ പ്രവര്‍ത്തകര്‍, ആക്രമണം അ‍ഴിച്ചു വിടുകയായിരുന്നു. ഇത് പകര്‍ത്താന്‍ ശ്രമിച്ചപ്പോ‍ഴാണ് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്.

സംസ്ഥാനത്ത് മനപ്പൂര്‍വ്വം സംഘടി ച്ച് ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുകയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍. നെയ്യാറ്റിൻകരയിൽ ശബരിമല കർമ്മസമിതി യുടെ നേതൃത്വത്തിൽ ദേശീയ പാത ഉപരോധിക്കുന്നു.

തൃശൂര്‍  വടക്കാഞ്ചേരിയിൽ മാധ്യമങ്ങൾക്കുനേരെ BJP ആക്രമണം. നിർബന്ധിച്ചു കടകൾ അടപ്പിക്കുന്നതു ദൃശ്യങ്ങൾ എടുത്തിരുന്ന പ്രാദേശിക ചാനല് പ്രവർത്തകർക്കു നേരെയാണ് ആക്രമണം. ക്യാമറകൾ തകർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News