‘യുവതികള്‍ പ്രവേശിച്ച നടപടിയെ സ്വാഗതം ചെയ്യുന്നു; സര്‍ക്കാരിന് നവോത്ഥാന സംഘടനകളുടെ പൂര്‍ണ പിന്തുണ’

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീകള്‍ കയറിയതിന് നടയടക്കുന്നത് അയിത്താചരണത്തിന്റെ പുതിയ മുഖമാണെന്ന് മലയരയ സഭ സംസ്ഥാന നേതാവ് പികെ സജീവ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് താഴ്ന്ന ജാതിയില്‍ പെട്ട ജനവിഭാഗങ്ങളെ കാണുന്നത് തന്നെ അശുദ്ധമാണെന്ന് കരുതിയവര്‍ അയിത്താചരണം നടത്തിയിരുന്നു. അതുപോലെയാണ് യുവതികള്‍ കയറിയതില്‍ തന്ത്രി സ്വീകരിച്ച നടപടി. അയിത്തം എന്ന ദുരാചാരത്തിന്റെ മറ്റൊരു മുഖമാണ് ഇതെന്നും സജീവ് പറഞ്ഞു.

താഴ്ന്ന ജാതിക്കാരുടെ കൈയില്‍നിന്നും മേല്‍ജാതിക്കാര്‍ പിടിച്ചെടുത്ത ക്ഷേത്രമാണ് ശബരിമല. അവിടെ യുവതികള്‍ പ്രവേശിച്ച നടപടിയെ സ്വാഗതം ചെയ്യുന്നു. സര്‍ക്കാരിന് നവോത്ഥാന സംഘടനകളുടെ പൂര്‍ണ പിന്തുണയുണ്ടെന്നും സജീവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here