ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്നും മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി മാറ്റിവെച്ചു

ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു.

സുബ്രഹ്മണ്യന്‍ സ്വാമി, ടിജി മോഹന്‍ ദാസ് എന്നിവര്‍ നല്‍കിയ ഹര്‍ജി കോടതി മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.

കേസ് മാറ്റി വെക്കണമെന്ന് ഹര്‍ജിക്കാരനായ സുബ്രമണ്യം സ്വാമിയും ആവശ്യപ്പെട്ടിരുന്നു.

ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി സാവകാശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here