ബിന്ദുവും കനക ദുര്‍ഗയും നടന്ന് കയറിയത് ചരിത്രത്തിലേക്ക്…

സംഘ പരിവാറിന്റെ ആക്രമണങ്ങളെയും ഭീഷണികളെയുമെല്ലാം അതിജീവിച്ചാണ് ഈ രണ്ട് യുവതികള്‍ സന്നിധാനത്തെത്തി അയ്യപ്പ ദര്‍ശനം നടത്തിയത്.

പുലര്‍ച്ചെ 3.30, ശബരിമല സന്നിധാനത്തെത്തിയ രണ്ട് യുവതികള്‍ അയപ്പ ദര്‍ശനം നടത്തുന്നു.

ബിന്ദുവും കനക ദുര്‍ഗ്ഗയും. സന്നിധാനത്തുണ്ടായിരുന്ന അയ്യപ്പ ഭക്തര്‍ തന്നെ രണ്ട് പേര്‍ക്കും ദര്‍ശനത്തിനായി സൗകര്യം ഒരുക്കുന്നു.

പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് നടന്നു കയറിയ ഇരുവരും ചരിത്രത്തിന്റെ ഭാഗമായി ഡിസംബര്‍ 25 ന് സന്നിധാനത്തിന് തൊട്ടടുത്ത് വരെ എത്തിയെങ്കിലും അക്രമികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് പിന്‍വാങ്ങേണ്ടി വന്നിരുന്നു .

മണ്ഡലകാലം ആരംഭിച്ചത് മുതല്‍ പമ്പയിലും നിലക്കലിലും സന്നിധാനത്തുമെല്ലാം യുവതികളെ തടഞ്ഞ് കൊണ്ട് വ്യാപക അക്രമമായിരുന്നു സംഘപരിവാര്‍ അഴിച്ച് വിട്ടത് . മാധ്യമ പ്രവര്‍ത്തകരും , ഭക്തരും ഉള്‍പ്പെടെയുള്ള നിരവധി സ്ത്രീകള്‍ക് അക്രമത്തില്‍ ഗുരുതര പരിക്കേറ്റിരുന്നു . ഭക്തര്‍ എന്ന വ്യാജേനയായിരുന്നു സംഘപരിവാര്‍ അക്രമം നടത്തിയത് .

എന്നാല്‍ സന്നിധാനത്തത്തിയ ബിന്ദുവിനും കനക ദുര്‍ഗക്കും സംരക്ഷണവുമായി യഥാര്‍ത്ഥ അയ്യപ്പ ഭക്തരാണ് രംഗത്തെത്തിയത് . ശബരിമല ദര്‍ശനത്തിനെത്തുന്ന യുവതികളെ അക്രമിച്ചും ഭീഷണിപ്പെടുത്തിയും പിന്‍തിരിപ്പിക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കുള്ള ശക്തമായ മറുപടി കൂടിയാണ് അയപ്പ ദര്‍ശനത്തിലൂടെ ഈ യുവതികള്‍ നല്‍കിയിരിക്കുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News