മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, നടന്‍ മമ്മൂട്ടി അടക്കം സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ ധീരസഖാവിന് അന്തിമോപചാരം അര്‍പ്പിച്ചു.
കൊച്ചിയിലെ വസതിയിലും ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വച്ചശേഷം ബ്രിട്ടോയുടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറി.
മൂന്നര പതിറ്റാണ്ട് വീല്‍ച്ചെയറിലിരുന്ന് പോരാടിയ വിപ്ലവനക്ഷത്രത്തെയാണ് ബ്രിട്ടോയുടെ ആകസ്മിക വേര്‍പാടോടെ നഷ്ടമായത്.
രക്തസാക്ഷികള്‍ക്ക് മരണമില്ലെന്ന മുദ്രാവാക്യം ജീവിച്ചിരിക്കുന്‌പോള്‍ തന്നെ സമര പോരാട്ടത്തിലൂടെ തെളിയിച്ച വിപ്ലവനക്ഷത്രം സഖാവ് സൈമണ്‍ ബ്രിട്ടോയ്ക്ക് നാടിന്റെ ഒരായിരം രക്തപുഷ്പങ്ങള്‍.
ധീര സഖാവിന്റെ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ നാനാത്തുറകളില്‍ നിന്ന് ആയിരങ്ങള്‍ ഒ!ഴുകിയെത്തി.
മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി വടുതലയിലെ വസതിയിലെത്തി സൈമണ്‍ ബ്രിട്ടോയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. മന്ത്രിമാര്‍, എംഎല്‍എമാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും ബ്രിട്ടോയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
നടന്‍ മമ്മൂട്ടിയും ബ്രിട്ടോയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടിലെത്തിയിരുന്നു. രക്തസാക്ഷി അഭിമന്യൂവിന്റെ മാതാപിതാക്കളും വട്ടവടയില്‍ നിന്നും പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തി.
തുടര്‍ന്ന് ടൗണ്‍ ഹാളിലും ആയിരങ്ങളാണ് സൈമണ്‍ ബ്രിട്ടോയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ബ്രിട്ടോയുടെ ആഗ്രഹപ്രകാരം തന്നെ കളമശേരി മെഡിക്കല്‍ കോളേജിന് മൃതദേഹം കൈമാറിക്കൊണ്ട് മരണത്തിലും അദ്ദേഹം മാതൃകയായി.
തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു തൃശൂരില്‍വെച്ച് ബ്രിട്ടോയുടെ ആകസ്മിക വേര്‍പാട്. കെഎസ് യുവിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന സൈമണ്‍ ബ്രിട്ടോ തന്റെ നിശ്ചയദാര്‍ഢ്യം കൊണ്ടും പോരാട്ടവീര്യം കൊണ്ടും ഏക്കാലത്തെയും ആവേശമായിരുന്നു.
വീല്‍ച്ചെയറിലിരുന്നു കൊണ്ടും അദ്ദേഹം പുതുതലമുറയ്ക്ക് വിപ്ലവവീര്യം പകര്‍ന്നു നല്‍കി. മരണത്തെ മനോധൈര്യം കൊണ്ട് നേരിട്ട ബ്രിട്ടോയെന്ന വിപ്ലവനക്ഷത്രം ജ്വലിക്കുന്ന ഓര്‍മ്മകള്‍ ബാക്കിയാക്കിയാണ് മടങ്ങുന്നത്.
Get real time update about this post categories directly on your device, subscribe now.