മുഖ്യമന്ത്രിക്ക് നേരെ വീണ്ടും ബിജെപിയുടെ അധിക്ഷേപം

യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്ക് നേരെ വീണ്ടും ബിജെപിയുടെ അധിക്ഷേപം.

പിണറായി വിജയന്‍ തെങ്ങുകയറാന്‍ പോകുന്നതാണ് ഭേദമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ ശിവരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപിയുടെ സമരപ്പന്തലില്‍ ഇപ്പോള്‍ ശിവരാജനാണ് നിരാഹാര സമരം നടത്തുന്നത്.

കൂടാതെ ദര്‍ശനം നടത്തിയ യുവതികളെയും ശിവരാജന്‍ അപമാനിച്ചു. ആണും പെണ്ണും കെട്ട, കുടുംബത്തിന് വേണ്ടാത്ത സ്ത്രീകള്‍ എന്നിങ്ങനെ മോശം പദപ്രയോഗങ്ങളാണ് ശിവരാജന്‍ നടത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News