മുദ്രാവാക്യം വിളിച്ചുമാത്രമല്ല സമരം ചെയ്തും ജയിലില്‍ക്കിടന്നും പരിചയമുണ്ട് ആതിരയ്ക്ക്. വനിതാ മതില്‍ ആവേശമുയര്‍ന്നപ്പോള്‍ സഖാവിന് മുദ്രാവാക്യം വിളിക്കാതിരിക്കാനായില്ല.

വനിതാ മതിലിനിടെ കൈക്കുഞ്ഞുമായി മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന ആതിരയെ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തിരുന്നു. ആ ആവേശത്തിനിടിക്ക് ഏത് സഖാവിനാണ് ഇങ്ങനെ മുദ്രാവാക്യം വിളിക്കാതിരിക്കാനാവുക.

എസ് എഫ് ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും ഇപ്പോള്‍ ഡി വൈ എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയംഗവുമാണ് സഖാവ് ആതിര.

ആറുമാസം മാത്രം പ്രായമുള്ള മകള്‍ ദുലിയ മല്‍ഹാറിനൊപ്പമാണ് ആതിര വനിത മതിലില്‍ പങ്കെടുക്കാനെത്തിയത്.

പിന്നെ ആവേശമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്ത് ജയിലിലും കിടന്നിട്ടുണ്ട് ആതിര. മലപ്പുറത്തെ വിപ്ലവ യുവപ്രസ്ഥാനത്തിന് ആവേശവും കരുത്തുമാണ് ഈ സഖാവ്.

വനിതാ മതിലിനൊപ്പം സോഷ്യല്‍മീഡയയില്‍നിന്നു കിട്ടിയ കയ്യടി ആതിര അംഗീകാരമായി കാണുന്നു. മങ്കട പടിഞ്ഞാറ്റുമുറി സ്വദേശിയായ ആതിര കൂട്ടിലങ്ങാടിയിലാണ് വനിതാ മതിലില്‍ അണിചേര്‍ന്നത്.