ശബരിമല തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ അന്തരിച്ച സിപിഐഎം നേതാവ് പികെ ചന്ദ്രാനന്ദന്റെ മകള്‍ ഉഷ

തന്റെ സഹോദരന് ശബരിമലയില്‍വെച്ചാണ് ചോറൂണ് നല്‍കിയതെന്നും, അന്ന് 34 വയസുളള തന്റെ അമ്മയും ശബരിമല ദര്‍ശനം നടത്തിയെന്നും പികെസിയുടെ മകള്‍ ഉഷ.

ദര്‍ശനത്തിന് സൗകര്യം ഒരുക്കിയത് കണ്ഠരര് മഹേശ്വര് ആണെന്നും ഉഷ വാര്‍ത്താസമ്മേളനത്തില്‍ വെളിപെടുത്തി.

1969 ല്‍ പികെസി ദേവസ്വം ബോര്‍ഡ് അംഗമായിരികെയാണ് സംഭവങ്ങള്‍ നടന്നതെന്ന് ഉഷ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെളിപെടുത്തി

പുന്നപ്ര വയലാര്‍ സമരസേനാനിയും അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവുമായ പികെ ചന്ദ്രാനന്തന്റെ മകളായ ഉഷ തിരുവന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സുപ്രധാനമായ വെളിപെടുത്തല്‍ നടത്തിയത്.

പുന്നപ്ര വയലാര്‍ സമരത്തെ തുടര്‍ന്ന് ദീര്‍ഘകാലം പികെ ചന്ദ്രാനന്തന്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് താഴമണ്‍ മഠത്തിലാണ് . അന്ന് മുതല്‍ മുതിര്‍ന്ന തന്ത്രിയായിരുന്ന കണ്ഠരര് മഹേശ്വരുമായി അടുത്ത ബന്ധം ആണ് പികെസിക്ക് ഉണ്ടായിരുന്നത്.

1969 ല്‍ പികെസി തിരുവതാകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായിരിക്കെ തന്റെ ഇളയ സഹോദരനും ഇപ്പോള്‍ ആലപ്പുഴ എസ്ഡി കോളേജിലെ അധ്യാപകനുമായ അശോകന് ചോറൂണ് നല്‍കിയത് ശബരിമല നടയില്‍ വെച്ചാണ്.

അന്ന് 34 വയസുളള തന്റെ അമ്മ ഭഭ്രാമ്മയും ശബരിമല ദര്‍ശനം നടത്തിയതായി പികെസിയുടെ മകള്‍ ഉഷ വെളിപെടുത്തി. ഇപ്പോഴത്തെ തന്ത്രി രാജീവരുടെ അച്ഛനായ കണ്ഠരര് മഹേശ്വരുടെ സഹായത്തോടെയാണ് എല്ലാം നടന്നതെന്ന് ഉഷ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

വിശ്വാസിയായിരുന്ന അമ്മയുടെ നിര്‍ബന്ധ പ്രകാരമാണ് തന്റെ അനിയന് ശബരിമലയില്‍ വെച്ച് ചോറൂണ് നല്‍കിയതെന്ന് ഉഷ വെളിപെടുത്തി.

തങ്ങളുടെ അറിവില്‍ തന്നെ ഒന്നിലേറെ കുടുംബങ്ങളില്‍ നിന്ന് യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയായി അറിയാമെന്നും ഉഷ പറഞ്ഞു.

തന്റെ അമ്മ അടക്കമുളള യുവതികള്‍ അന്ന് ദര്‍ശനം നടത്തിയപ്പോള്‍ എല്ലാ ഒത്താശയും ചെയ്ത് തന്ന തന്ത്രി കുടുംബം ഇപ്പാള്‍ നട അടച്ചിട്ടതിനാലാണ് ഈ വെളിപെടുത്തല്‍ നടത്തിയതെന്ന് ഉഷ പറഞ്ഞു.

പികെ ചന്ദ്രനന്തന്‍ അംഗമായിരുന്ന ദേവസ്വം ബോര്‍ഡാണ് യുവതീ പ്രവേശനത്തിന് വിലക്ക് ഉണ്ടായിരുന്ന തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ വിലക്ക് നീക്കിയത്. കണ്ഠരര് മഹേശ്വരുടെ ആവശ്യപ്രകാരമാണ് ശബരിമലയിലെ ചന്ദ്രാനന്തന്‍ റോഡ് നിര്‍മ്മിച്ചത്. മരണം വരെ ഇരുവരും തമ്മില്‍ ഗാഢബന്ധം ഉണ്ടായിരുന്നതായും ഉഷ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here