
മണ്ണാര്‍ക്കാട്: കൗണ്‍സലിങ്ങിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രമുഖ അവതാരകന്‍ അറസ്റ്റില്‍. ണ്ണാര്‍ക്കാട് തോരാപുരത്തെ കരിക്കപ്പുറത്ത് വീട്ടില്‍ കെ.പി. ജിഷാദിനെയാണ് (28) അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന്റെ മറവില്‍ പീഡിപ്പിച്ചതിന് എസ്.ഐ. അരുണ്‍കുമാറും സംഘവുമാണ് ജിഷാദിനെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ പ്രാദേശികചാനല്‍ പരിപാടികളില്‍ അവതാരകനും മണ്ണാര്‍ക്കാട്ടെ അഞ്ചോളം ആശുപത്രികളിലും ചെര്‍പ്പുളശ്ശേരിയിലുമെല്ലാം കൗണ്‍സലിങ്ങ് പ്രാക്ടീസ് നടത്തിയിരുന്ന ആളാണ് ജിഷാദ്.
കൗണ്‍സലിങ്ങിനെത്തിയ പെണ്‍കുട്ടിയെ ലാപ്ടോപ്പില്‍ അശ്ലീലചിത്രങ്ങള്‍ കാണിക്കുകയും 2018 സെപ്റ്റംബര്‍ മാസത്തില്‍ പലതവണ മണ്ണാര്‍ക്കാട് തോരാപുരത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുമെന്നുമാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.
കൗണ്‍സലിങ്ങിനെത്തിയ പെണ്‍കുട്ടിയെ 2015മുതല്‍ പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. മൂന്ന് വര്‍ഷത്തോളമാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here