2018 ലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയായി ഈ പതിനേഴുകാരി; നാലാം വയസ്സ് മുതല്‍ മോഡലിങ് രംഗത്ത് സജീവം

പാരീസ്: 2018 ലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയായി പതിനേഴുകാരി. ഫ്രഞ്ച് മോഡല്‍ തൈലാന്‍ ബ്ലോണ്ടിയെയാണ് ടി.സി ക്യാന്‍ഡിലേഴ്സ് തെരഞ്ഞെടുത്തത്.

നാലാം വയസ്സ് മുതല്‍ മോഡലിങ് രംഗത്ത് സജീവമായ തൈലാന്‍ വോഗിന്റെ പാരീസ് പതിപ്പില്‍ ഏറ്റവും പ്രായം കുറഞ്ഞ മോഡലായും പ്രശസ്തയായിരുന്നു.

തായ്വന്‍ പാട്ടുകാരി ചോ സൂ യൂ പട്ടിയില്‍ രണ്ടാം സ്ഥാനത്തും ഇസ്രയേല്‍ മോഡല്‍ യീല്‍ ഷെല്‍ബിയ മൂന്നാമതും അമേരിക്കന്‍ഫിലിപ്പന്‍ നടിയായ ലിസാ സോബെറാനോ നാലാം സ്ഥാനവും കരസ്ഥമാക്കി.

ആണ് 2018 ല്‍ ലോകത്തിലെ ഏറ്റവും സുന്ദരികളായ 100 പെണ്‍കുട്ടികളെ തിരഞ്ഞെടുത്തത്. 40 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ് മത്സരത്തില്‍ പങ്കെടുത്തത്.

ഫ്രഞ്ച് ഫുഡ്ബോള്‍ താരം പാട്രിക് ബ്ളോണ്ടിയുടെയും നടിയും ഫാഷന്‍ ഡിസൈനറുമായ വെറോണിക്ക ലൗബ്രിയുടെയും മകളായ തൈലാന്‍ 2007ല്‍ ആറാം വയസിലാണ് ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയായി ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News