സൗദിയില്‍ ഇഖാമ തൊഴില്‍ നിയമം ലംഘിച്ച 954 സ്വദേശികള്‍ക്കെതിരെ ശിക്ഷാ നടപടി

സൗദി അറേബ്യയില്‍ ഇഖാമ തൊഴില്‍ നിയമം ലംഘിച്ച 954 സ്വദേശികള്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം. പിഴ, ജയില്‍ വാസം, തുടങ്ങിയ ശിക്ഷാ നടപടികള്‍ ആണ് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള പ്രത്യേക സമിതി സ്വീകരിച്ചത്.

ഇഖാമ തൊഴില്‍ നിയമ ലംഘകര്‍ക്ക് വാഹനത്തില്‍ യാത്ര സൗകര്യം ഒരുക്കുക. ജോലി നല്‍കുക, താമസ സൗകര്യം നല്‍കുക തുടങ്ങിയ സേവനങ്ങള്‍ നല്‍കിയതിനാണ് ശിക്ഷ നടപടി കൈ കൊണ്ടത്.

നിയമ ലംഘകര്‍ താമസിച്ച കെട്ടിടങ്ങള്‍ കണ്ടെത്തി വൈദ്യതി, ജലം വിതരണ ബന്ധം വിച്ചേദിക്കുകയും കെട്ടിട ഉടമയെ വിളിച്ചു വരുത്തി നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

നിയമ ലംഘകരെ ജോലിക്കു വെക്കുകയോ താമസം, യാത്ര സൗകര്യം ഒരുക്കുകയോ ചെയ്യരുതെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. നിയമ ലംഘകരില്ലാത്ത രാജ്യം എന്ന ലക്ഷ്യവുമായി നടന്നു വരുന്ന പരിശോധനകളില്‍ ഇതിനകം ആറു ലക്ഷത്തില്‍ ഏറെ പേരെ നാടു കടത്തിയതായി മന്ത്രാലയം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News