അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച പതിനാറുകാരിയെ അച്ഛന്‍ തീ കൊളുത്തി

മഹാരാഷ്ട്ര: അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച പതിനാറുകാരിയെ അച്ഛന്‍ തീ കൊളുത്തി. മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവ മുണ്ടായത്.

സംഭവത്തില്‍ പിതാവ് മുഹമ്മദ് മന്‍സൂരിയെ (40) പോലീസ് അറസ്റ്റ് ചെയ്തു. മകള്‍ അമിതമായി ഫോണ്‍ ഉപയോഗിക്കുന്നതിനെച്ചൊല്ലി മന്‍സൂരി വഴക്കിടുന്നത് സ്ഥിരമായിരുന്നു.

സംഭവ ദിവസം ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് മകളുമായി വാക്കേറ്റത്തിലേര്‍പ്പെട്ട പിതാവ് മണ്ണെണ്ണ ഒഴിച്ച് മകളെ തീകൊളുത്തുകയായിരുന്നു.

70 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഗുരുതര നിലയില്‍ മുംബൈ ജെ ജെ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊള്ളലേറ്റ പെണ്‍കുട്ടിയെ അയല്‍വാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News