ശബരിമല യുവതി പ്രവേശനം; പന്തളത്തെ സംഘപരിവാര്‍ അക്രമത്തിനിടയില്‍ പരുക്കേറ്റ ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകന്‍ മരിച്ചു

പത്തനംതിട്ട: ശബരിമല യുവതി പ്രവേശനത്തെ തുടര്‍ന്ന് പന്തളത്ത് സംഘപരിവാര്‍ നടത്തിയ അക്രമത്തിനിടയില്‍ പരുക്കേറ്റ ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകന്‍ മരിച്ചു.

പന്തളം കുരമ്പാല കുറ്റിയില്‍ വീട്ടില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍(55) ആണ് മരിച്ചത്. കല്ലേറില്‍ ചന്ദ്രന്റെ തലയ്ക്ക് പരുക്കേല്‍ക്കുകയായിരുന്നു.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം. ബുധനാഴ്ച വൈകിട്ട് ആറോടെ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് കല്ലേറും സംഘര്‍ഷവും ഉണ്ടായത്.

മണികണ്ഠന്‍ ആല്‍ത്തറയില്‍നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി മാവേലിക്കര റോഡില്‍ നഗരസഭാ കാര്യാലയത്തിന് സമീപമെത്തിയപ്പോഴായിരുന്നു കല്ലേറ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News