പ്രിത്വിരാജിന്റെ ‘9’ ട്രെയ്ലര്‍ 9ന് പുറത്തിറങ്ങും

പുതുവര്‍ഷത്തില്‍ തന്റെ സിനിമയെക്കുറിച്ചുള്ള വലിയ സ്വപ്നമെന്തെന്ന് വെളിപ്പെടുത്തുകയാണ് പ്രിത്വിരാജ്.

ജെനൂസ് മുഹമ്മദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘9’ എന്ന സിനിമയില്‍ താരത്തിന്റെ ആല്‍ബര്‍ട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടുള്ള വിഡിയോയാണ് പുറത്തു ഇറങ്ങിയത്.
‘മലയാള സിനിമയ്ക്ക് ശരിക്കും അതിരുകള്‍ ഭേദിക്കണമെങ്കില്‍, മലയാള ഭാഷയെക്കുറിച്ചോ നമ്മുടെ സിനിമയെക്കുറിച്ചോ അറിയാത്ത പ്രേക്ഷകസമൂഹത്തിലേക്കും കടന്നുചെല്ലുന്ന ചിത്രങ്ങള്‍ തുടര്‍ച്ചയായി നിര്‍മ്മിക്കണം.

ഭാഷയുടെയോ സംസ്‌കാരത്തിന്റെയോ സൗന്ദര്യാഭിരുചിയുടെയോ അതിരുകള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കുന്ന അത്തരം സിനിമകള്‍ കേരളത്തില്‍, മലയാളത്തില്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയുമാണ് സ്വപ്നം..’ പൃഥ്വിരാജ് പറയുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ചേഴ്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 9 ജെന്യൂസ് മുഹമ്മദിന്റെ രണ്ടാം ചിത്രമാണ്.

ദുല്‍ഖര്‍ നായകനായ 100 ഡെയ്സ് ഓഫ് ലവ് ആയിരുന്നു ആദ്യ ചിത്രം. സയന്‍സ് ഫിക്ഷന്‍ ചിത്രമായ 9ന്റെ രചനയും സംവിധായകന്റേത് തന്നെയാണ്. ചിത്രത്തിന്റെ ട്രെയ്ലര്‍ ഈ മാസം 9ന് പുറത്തെത്തും. ഫെബ്രുവരി 7ന് ‘നയന്‍’ പ്രദര്‍ശനത്തിനെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News