സിനിമാ യൂണിറ്റിന്‍റെ വാഹനമിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട്:കോഴിക്കോട് സിനിമാ യൂണിറ്റിന്‍റെ വാഹനമിടിച്ച് യുവാവ് മരിച്ചു. കേ‍ാ‍ഴിക്കോട് വെള്ളിപറമ്പ് താഴടക്കണ്ടി മേത്തൽ മുഹമ്മദ് സാലിഹാണ് മരിച്ചത്.

ബൈക്കിൽ സഞ്ചരിക്കവെ സിനിമാ ഷൂട്ടിങ്ങ് ബസ്സിടിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരിച്ചത്.

ആംബുലൻസ് ഡ്രൈവറായ അബ്ദുറഹിമാനാണ് പിതാവ്. മാതാവ്: ഷെരീഫ, സഹോദരങ്ങൾ: ഷബീബ് (സൗദി) ഷഹനാസ്, ഷമീമ ,ഷബ്ന. മൃതദേഹം പോസ്റ്റ്‍മോർട്ടത്തിന് ശേഷം ബുധനാഴ്ച വെള്ളിപറമ്പ് അഞ്ചാംമൈൽ ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here