ബുലന്ദ്ശഹറില്‍ പൊലീസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതിയായ ബജ്‌റംഗദള്‍ നേതാവ് അറസ്റ്റില്‍

ബുലന്ദ്ശഹര്‍: ബുലന്ദ്ശഹരില്‍ പൊലീസ് ഇന്‍സ്പെക്ടറെ വെടിവെച്ചും മ‍ഴു കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി ഒരു മാസത്തിന് ശേഷം അറസ്റ്റില്‍.

പൊലീസ് ഇന്‍സ്പെക്ടറായ സുബോധ് കുമാര്‍ സിങ്ങിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യ പ്രതിയായ ബജ്‌റംഗദള്‍ നേതാവ് യോഗേഷ് രാജാണ് അറസ്റ്റിലായത്.

സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് ഇയാള്‍ പിടിയിലായത്. ബജ്‌റംഗദള്‍ നേതാക്കള്‍ വിട്ടു നല്‍കിയതുകൊണ്ടു മാത്രമാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക‍ഴിഞ്ഞ ഡിസംബര്‍ മൂന്നിനാണ് കൊലപാതകവുമായി നബന്ധപ്പെട്ട കേസുകളുടെ തുടക്കം.ഡിസംബര്‍ 3ന് ബുലന്ദ്ശഹറില്‍ ഏഴുപേര്‍ ചേര്‍ന്ന് പശുക്കളെ കൊല്ലുന്നത് കണ്ടെന്ന് യോഗേഷ് രാജാണ് പറഞ്ഞു പരത്തിയത്.

തുടര്‍ന്ന് ഇയാള്‍ നല്‍കിയ പരാതിയില്‍ കുട്ടികള്‍ അടക്കം നിരവധിപ്പേര്‍ർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ 5 പേരെ അറസ്ററ് ചെയ്തെങ്കിലും പിന്നീട്, തെളിവുകളുടെ അഭാവത്തില്‍ ഇവരെ പൊലീസ് വെറുതെവിട്ടു.

ഇതിന്‍റെ തുടര്‍ച്ചയായി കൂട്ടം ചേര്‍ന്നെത്തിയ ആളുകള്‍ ചേര്‍ന്ന് പശുവിന്‍റെ പേരില്‍ കലാപം അ‍ഴിച്ചു വിടുകയായിരുന്നു.

പൊലീസുകാരന്‍രെ കൊലപാതകത്തില്‍ 30 ഓളം പേര്‍ക്കെതിരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. സുബോധ് കുമാര്‍ സിങ്ങിനെ മ‍ഴുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച കലുവ, വെടിവെച്ച പ്രശാന്ത് നട്ട് എന്നയാളെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News