“ക്ഷേത്രം അടച്ച തന്ത്രിയുടെ നടപടി വിചിത്രമെന്ന് മുഖ്യമന്ത്രി; കോടതി വിധി നടപ്പിലാക്കാന്‍ സാധിക്കില്ലെന്നാണെങ്കില്‍ തന്ത്രി സ്ഥാനം ഒ‍ഴിഞ്ഞു പോകണം”

സുപ്രീം കോടതി വിധിയെ അംഗീകരിച്ച് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് ക്ഷേത്രം അടച്ച തന്ത്രിയുടെ നടപടി വിചിത്രമെന്ന് മുഖ്യമന്ത്രി പിണറായി .

ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ തന്ത്രിയും പന്തളം കൊട്ടാരവും കക്ഷി ചേര്‍ന്നിരുന്നു. ഇവരുടെ വാദവും കേട്ട ശേഷമാണ് സുപ്രീം കോടതി യുവതി പ്രവേശനമെന്ന വിധി നടപ്പിലാക്കിയത്.

എന്നാല്‍ അതില്‍ നിന്നും വ്യത്യസ്ഥമായി നട അടച്ച സംഭവം വിചിത്രമാണ്. ഇപ്പോള്‍ തന്ത്രി ചെയ്തത് കോടതി വിധിയുടെ ലംഘനമാണ്. തന്ത്രിയ്ക്ക് കോടതി വിധി നടപ്പിലാക്കാന്‍ സാധിക്കില്ലെന്നാണമെങ്കില്‍ തന്ത്രി സ്ഥാനം ഒ‍ഴിഞ്ഞു പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേത്രം അടയ്ക്കണോ തുറക്കണോ എന്ന് തീരുമാനിക്കുന്നത് ദേവസ്വം ബോര്‍ഡാണ്. തന്ത്രിയ്ക്ക് അതിനുള്ള അധികാരമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News