സംസ്ഥാനത്ത് പരക്കെ ആക്രമണം അ‍ഴിച്ചു വിട്ട് സംഘപരിവാര്‍; സിപിഐഎം ഓഫീസുകള്‍ക്ക് നേരെയും വ്യാപക ആക്രമണം

തൃശൂര്‍:ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും പിന്തുണയില്‍ നടക്കുന്ന ഹര്‍ത്താലിന്റെ മറവില്‍ നാടെങ്ങും ആക്രമണം അ‍ഴിച്ചു വിട്ട് സംഘപരിവാര്‍ ആക്രമികള്‍.

ആസൂത്രണം ചെയ്ത തിരക്കഥയ്ക്കനുസരിച്ചാണ് നാടെങ്ങും കലാപം അഴിച്ചുവിടുന്നത്. സിപിഐഎം ഓഫീസുകള്‍ക്ക് നേരെയും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും വ്യാപക ആക്രമണങ്ങളാണ് നടക്കുന്നത്.

തൃശൂരില്‍ ഹൃദയ ആഘാതം വന്ന രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞിട്ട് സംഘപരിവാർ ക്രൂരത. രോഗിക്കും ഡ്രൈവർക്കും ക്രൂര മർദ്ധനം. രോഗിയുമായി പോയ ആംബുലൻസ് പെരുംബിള്ളിശ്ശേരിയിൽ
ആര്‍എസ്എസ് തടഞ്ഞു.

മാള പൊയ്യ നിവാസി രാജനെ ഹൃദയാഘാദത്തെ തുടർന്ന് ഇരിങ്ങാലക്കുട ലാൽ ഹോസ്പിറ്റലിൽ നിന്ന് എലൈറ്റിലേക്കുള്ള യാത്രയാണ് തടഞ്ഞത്. രോഗിയുടെ കൂടെയുള്ളവർ നിലവിളിച്ചിട്ടും വാഹനംകടത്തിവിട്ടില്ല.

സെെറണ്‍ മുഴക്കി പോയ വണ്ടിയാണ് വലിയ സംഘമായി എത്തിത്തടഞ്ഞത്. ആബുലൻസ് ഡ്രൈവറായ പൊറത്തിശ്ശേരി നിവാസി അനിൽകുമാർ അവറാനും പരിക്കേറ്റു.

രോഗിയെ വലിച്ച് താഴെയിറക്കാൻ ആര്‍ എസ് എസ് ശ്രമം നടത്തി. ഡ്രൈവറെ കല്ല് കൊണ്ട് തലക്കടിക്കാൻ ശ്രമിച്ചു
ഇതിനിടെ രക്ഷപ്പെട്ട് ജീവനും കൊണ്ട് പോരുകയായിരുന്നെന്ന് ആംബുലൻസ് ഡ്രൈവർ പറയുന്നു.സംഭവത്തിൽ ആംബുലൻസ് ഡ്രൈവേഴ്‌സ് അസോസിയേഷൻ ഇരിങ്ങാലക്കുട പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

കൊടുങ്ങല്ലൂരിൽ യുവാവിന് RSS ഗുണ്ടകളുടെ ക്രൂര മർദ്ദനം.കൊടുങ്ങല്ലൂർ പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശി മുഹമ്മദ് റിഷാന് ആണ് ഇരുമ്പ് വടി കൊണ്ടുള്ള മർദ്ധനം ഏറ്റത്.ഗുരുതരമായി പരുക്കേറ്റ റിഷാൻ ആശുപത്രിയിൽ ചികിത്സയിൽ ആണ്.

പ്രദേശത്തെ RSS ക്വട്ടേഷൻ ടീം അംഗങ്ങളായ ജിതേഷ് ,രാഹുൽ ,അക്ഷയ്,സുമേഷ്,കണ്ണൻ എന്ന് വിളിക്കുന്ന സുബിൻ എന്നിവരും കണ്ടാൽ അറിയുന്ന 2പേരും കൂടിയാണ് മുഹമ്മദ് റിഷാന്റെകാറിനും വീടിനും നേരെ അക്രമം അഴിച്ചുവിട്ടത്.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കർമ്മ സമിതിയും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താലിനിടെ ഇടുക്കിയിൽ അക്രമം.

കട്ടപ്പനയിൽ ഹർത്താൽ അനുകൂലികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. സംഭവത്തിൽ ഒരു ബിജെപി പ്രവർത്തകനെ അറസ്റ്റ് ചെയ്തു.

ചെറുതോണി ടൗണിൽ വാഹനങ്ങൾ തടഞ്ഞ നാല് സമരാനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചെറുതോണി, മരിക്കാശേരി, വെൺമണി എന്നിവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ
തുറന്ന് പ്രവർത്തിച്ചു.

ഈ മേഖലകളിൽ സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ സർവ്വീസ് നടത്തുന്നുമുണ്ട്. തൊടുപുഴ, ഉടുമ്പന്നൂർ എന്നിവിടങ്ങളിൽ സമരക്കാർ സിപിഐ എം ഓഫീസുകൾ അക്രമിച്ചു. ടൂറിസം കേന്ദ്രമായ മൂന്നാറിലെത്തിയ സഞ്ചാരികളെ ഹർത്താൽ വലച്ചു.

അക്രമ സാധ്യത കണക്കിലെടുത്ത് ഹോട്ടലുകൾ പലതും അടച്ചതും വാഹനങ്ങൾ ഇല്ലാത്തതുമാണ് വിദേശികൾ ഉൾപ്പെടുന്ന സഞ്ചാരികളെ ദുരിതത്തിലാക്കിയത്. അക്രമ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ 35 BJP ,RSS പ്രവർത്തകരെ കരുതൽ തടങ്കിലാക്കിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News