“സംഘികളുടെ ഈ ആക്രമണമൊന്നും എന്നെ തളര്‍ത്തില്ല”; സംഘപരിവാറിന്‍റെ അക്രമത്തെ ചെറുത്തും ദൃശ്യങ്ങള്‍ പകര്‍ത്തിയ ആ ക്യാമറാപേ‍ഴ്സണ്‍ സംസാരിക്കുന്നു; വീഡിയോ

സംഘപരിവാറിന്‍റെ അക്രമത്തിന് ഇരയായ കെെരളി പീപ്പില്‍ ടിവി മാധ്യമപ്രവര്‍ത്തക ഷാജിലയ്ക്ക് മുഖ്യധാരാ മാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയയുടെയും അഭിനന്ദനം.

ക‍ഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ഷാജിലയെ സംഘപരിവാര്‍ ആക്രമികള്‍ ആക്രമിക്കുകയായിരുന്നു.

ശബരിമല യുവതീപ്രവേശനത്തിന്‍റെ പേരിലുള്ള സംഘപരിവാര്‍ അക്രമത്തിന്‍റെയും അ‍ഴിഞ്ഞാട്ടത്തിന്‍റെയും ഇരയായിരുന്നു ഷാജില. സെക്രട്ടറിയേറ്റിന് മുന്നിലെ അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഷാജിലയ്ക്ക് നേരെ ക്രൂരമായ അക്രമണമാണ് ആര്‍എസ്എസ് ബിജെപി കലാപകാരികള്‍ അ‍ഴിച്ചുവിട്ടത്.

വനിതാ എന്ന പരിഗണന പോലും നല്‍കാതെയാണ് സംഘപരിവാറുക്കാര്‍ ഷാജിലയ്ക്ക് നേരെ അസഭ്യവര്‍ഷവും ആക്രോശവുമായി പാഞ്ഞടുത്തത്. ഷാജിലയുടെ ക്യാമറ പിടിച്ചു വാങ്ങുകയും മൈക്ക് തല്ലിതകര്‍ക്കുകയും ചെയ്തു. സ്വന്തം ജീവന്‍പോലും അവഗണിച്ച് അക്രമകാരികള്‍ക്ക് മുന്നില്‍ നിന്ന് സധൈര്യം ദൃശ്യങ്ങള്‍ പകര്‍ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News