ഇന്ത്യ ശക്തമായ നിലയില്‍; പൂജാരയ്ക്ക് സെഞ്ച്വറി

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് പരമ്പര വിജയം ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് കുതിപ്പേകി ചേതേശ്വര്‍ പൂജാരയും മായങ്ക് അഗര്‍വാളും. സെഞ്ച്വറിയുമായി ചേതേശ്വര്‍ പൂജാര വന്‍മതില്‍ പണിതപ്പോള്‍ സിഡ്നി ടെസ്റ്റിന്റെ ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെന്ന ശക്തമായ നിലയില്‍.

199 പന്തില്‍ 13 ബൗണ്ടറി സഹിതമാണ് പൂജാര പരമ്പരയിലെ മൂന്നാമത്തെയും കരിയറിലെ പതിനെട്ടാമത്തെയും സെഞ്ച്വറി കണ്ടെത്തിയത്. ഇതുവരെ 250 പന്തുകള്‍ നേരിട്ട പൂജാര 16 ബൗണ്ടറികള്‍ സഹിതം 130 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്നു. 58 പന്തില്‍ അഞ്ചു ബൗണ്ടറിയോടെ 39 റണ്‍സുമെടുത്ത ഹനുമ വിഹാരിയാണ് പൂജാരയ്‌ക്കൊപ്പം ക്രീസില്‍. കെ എല്‍ രാഹുല്‍ (9), മായങ്ക് അഗര്‍വാള്‍ (77) വിരാട് കോഹ്ലി (23), അജിങ്ക്യ രഹാനെ (18) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

സിഡ്നിയില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് ഓസ്ട്രേലിയന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പരയെന്ന ചരിത്രനേട്ടം സ്വന്തമാക്കാം. മത്സരം സമനിലയിലാവുകയാണെങ്കിലും 14 വര്‍ഷത്തിന് ശേഷം ഓസീസ് മണ്ണില്‍ ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി ഇന്ത്യക്ക് നേടാം. പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ. അഡ്ലെയ്ഡിലും മെല്‍ബണിലും ഇന്ത്യ വിജയിച്ചപ്പോള്‍ പെര്‍ത്തില്‍ വിജയം ഓസീസിനൊപ്പം നിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News