മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ സാധിക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം

തായ്‌ലാന്‍ഡില്‍ ഖനിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ ഇന്ത്യന്‍ നിര്‍മ്മിത കിര്‍ലോസ്‌കര്‍ പമ്പുകള്‍ ഉപയോഗിക്കാമെങ്കില്‍ മൂന്നാഴ്ചയായി മേഘാലയയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ എന്തുകൊണ്ട് ഇതുപയോഗിച്ചു കൂടെന്നും കോടതി ചോദിച്ചു.

മൂന്നാഴ്ചയായി അവര്‍ കുടുങ്ങി കിടക്കുന്നുവെന്നും ഓരോ നിമിഷവും പ്രധാനമാന്നെനും കോടതി ചൂണ്ടിക്കാട്ടി.അടിയന്തര നടപടികള്‍ ആണ് ആവശ്യമെന്ന് കോടതി കേന്ദ്രത്തിനു മുന്നറിയിപ്പ് നല്‍കി.എന്തു നടപടിയാണ് എടുക്കാന്‍ പോകുന്നത് എന്ന് നാളെ സുപ്രീം കോടതിയെ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News