ഹർത്താൽ മറവിൽ കോഴിക്കോട് മിഠായിത്തെരുവിൽ കടകൾക്ക് നേരെ വ്യാപക ആക്രമണം; 4 പേർ പോലീസ് പിടിയിൽ; ആയുധങ്ങളും പിടികൂടി

കോഴിക്കോട്:ഹർത്താൽ മറവിൽ കോഴിക്കോട് മിഠായ്ത്തെരുവിൽ കടകൾക്ക് നേരെ വ്യാപക ആക്രമണം. 4 പേർ പോലീസ് പിടിയിൽ. ഇവർ ഉപയോഗിച്ച ആയുധങ്ങൾ പിടികൂടി. കോർട്ട് റോഡിലെ ഗണപതി മാരിയമ്മൻ ക്ഷേത്ര കോമ്പൗണ്ടിലെ വി എച്ച് പി ഓഫീസിൽ നിന്നാണ് കൊടുവാൾ അക്കമുള്ളവ പോലിസ് കണ്ടെത്തിയത്.

മിഠായ്ത്തെരുവിൽ കടകൾ തുറന്ന് വ്യാപാരികൾ പ്രതിഷേധിച്ചു. പിന്തുണയുമായി ഡി വൈ എഫ് ഐ രംഗത്തെത്തി. വലിയ അക്രമമാണ് മിഠായ്ത്തെരുവിൽ സംഘപരിവാർ നടത്തിയത്.

കടകൾ തുറക്കുമെന്ന് പ്രഖ്യാപിച്ച വ്യാപാരികൾ കടകൾ തുറന്നതോടെ സംഘപരിവാർ പ്രതിഷേധവുമായെത്തി.
പ്രകടനമായെത്തിയാണ് വ്യാപാരികൾ മിഠായ്ത്തെരുവിൽ കടകൾ തുറന്നത്. 10 കടകൾ തുറന്ന് പ്രവർത്തിച്ചു. അക്രമത്തെ തുടർന്ന് ചില കടകൾ പൂട്ടിയെങ്കിലും 2 കടകൾ തുറന്ന് കിടന്നു.

പോലീസ് വ്യാപാരികൾക്ക് സുരക്ഷയൊരുക്കി. ഡി വൈ എഫ് ഐയും സംരക്ഷണ വലയം തീർത്തു. അക്രമികളെ തുരത്താൻ ലാത്തിവീശിയ പോലീസ് ഗ്രനേഡും പ്രയോഗിച്ചു.

വ്യാപകമായി കടകൾ അടിച്ചു തകർത്ത ക്രിമിനൽ സംഘം കോർട്ട് റോഡിലെ ഗണപതി മാരിയമ്മൻ ക്ഷേത്രത്തിലാണ് അഭയം തേടിയത്. വി എച്ച് പി ജില്ലാ കമ്മിറ്റി ഓഫീസും ഇവിടെയാണ് പ്രവർത്തിക്കുന്നത്. അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രകടനം നടത്തി. പോലീസ് ക്ഷേത്ര കോമ്പൗണ്ടിൽ നിന്ന് 4 പേരെ കസ്റ്റഡിയിലെടുത്തു.

തുടർന്ന് നടത്തിയ പരിശോധനയിൽ ആയുധങ്ങൾ കണ്ടെടുത്തു. കൊടുവാൾ, ദണ്ഡ, കുപ്പികൾ എന്നിവ പോലീസ് കണ്ടെത്തി. അക്രമികൾക്കെതിരെ ശക്തമായ നടപടിയെന്ന് സിറ്റി പോലീസ് കമ്മീഷണർ കാളീരാജ് മഹേഷ് കുമാർ പറഞ്ഞു. ജില്ലാ കളക്ടർ സാംബശിവ റാവുവും മിഠായ്ത്തെരുവ് സന്ദർശിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News