ഗാംബിനോസ് ട്രെയ്ലര്‍ ജയസൂര്യ പുറത്തിറക്കി

അധോലോക കുടുംബത്തിന്റെ കഥ പറയുന്ന പുതിയ ചിത്രം ‘ഗാംബിനോസ്’ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ എത്തി.

നവാഗതനായ ഗിരീഷ് പണിക്കര്‍ മട്ടാട സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം നടന്‍ ജയസൂര്യ അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് വഴി പുറത്തിറക്കി.

ട്രെന്‍ഡിങ് ലിസ്റ്റില്‍ ട്രെയ്ലര്‍ ഇടം നേടിയിട്ടുണ്ട്. ഇറോസ് ഇന്റര്‍നാഷണലാണ് ചിത്രം വിതരണം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത് മെഗാസ്റ്റാര്‍ മമ്മൂട്ടി ആയിരുന്നു.

രാധിക ശരത്കുമാര്‍, വിഷ്ണു വിനയ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കങ്കാരു ബ്രോഡ്കാസ്റ്റിംഗ് ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സമ്പത്ത് രാജ്, ശ്രീജിത് രവി, സാലു കെ. ജോര്‍ജ്ജ്, സിജോയ് വര്‍ഗ്ഗീസ്, മുസ്തഫ,നീരജ , ജാസ്മിന്‍ ഹണി ,ബിന്ദു വടകര, ഷെറിന്‍, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .

സക്കീര്‍ മഠത്തില്‍ തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ബന്‍ കൃഷ്ണ നിര്‍വ്വഹിക്കുന്നു.

മലബാറിലെ ക്രൈം ഫാമിലിയുടെ പശ്ചാത്തലത്തില്‍ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തില്‍ മമ്മ എന്ന ശക്തമായ കഥാപാത്രത്തെ രാധിക ശരത്കുമാര്‍ അഭിനയിക്കുന്നു. ചിത്രം ഈ മാസം പ്രദര്‍ശനത്തിനെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here