പി കെ ശശി എംഎല്‍എക്കെതിരെ പൊലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ഹൈകോടതി തള്ളി

യുവതിക്ക് പരാതിയില്ലാത്ത സാഹചര്യത്തില്‍ ഹര്‍ജിക്കാരനായ പാലക്കാട് എഴുവന്തല സ്വദേശി ടി. എസ് കൃഷ്ണകുമാറിന് എന്താണ് താല്‍പര്യമെന്ന് ഹൈക്കോടതി ചോദിച്ചു. പരാതി പോലീസിന് കൈമാറണമെന്ന നിര്‍ബന്ധിക്കാനാവില്ലന്നും കോടതി വ്യക്തമാക്കി

ആര്‍ക്ക് പരാതി നല്‍കണമെന്ന് പരാതിക്കാരിയാണ് തീരുമാനിക്കേണ്ടത്. പൊലീസില്‍ പരാതി നല്‍കണമെന്ന് കോടതിക്ക് നിര്‍ബന്ധിക്കാനാവില്ല. പരാതിക്കാരിക്കും സ്വകാര്യതയുണ്ടന്ന് കോടതി ഓര്‍മ്മിപ്പിച്ചു . മറ്റുള്ളവരുടെ സ്വകാര്യതയില്‍ കടന്നു കയറാന്‍ ഹര്‍ജിക്കാരന് അവകാശമില്ലന്നും കോടതി പറഞ്ഞു .

മണ്ഡലത്തിലെ വോട്ടറായതിനാല്‍ മാത്രം യുവതിയുടെ സ്വകാര്യതയില്‍ അതിക്രമിച്ചു കയറാനാവില്ല. യുവതി തനിക്ക് താല്‍പര്യമുള്ള വേദിയിലാണ് പരാതി നല്‍കിയത്. യുവതിക്ക് താല്‍പര്യമില്ലാത്ത കാര്യത്തില്‍ ഹര്‍ജിക്കാരന് എന്താണ് താല്‍പര്യമെന്നും കോടതി ചോദിച്ചു. തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിച്ചത്. എങ്കിലും ഹര്‍ജി തള്ളി കോടതി ഉത്തരവിട്ടു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News