എറണാകുളം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോട് സഹകരിക്കാതെ ജനങ്ങള്‍

എറണാകുളം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോട് സഹകരിക്കാതെ ജനങ്ങള്‍. കൊച്ചി നഗരത്തിലെ പ്രധാന മാര്‍ക്കറ്റുകളിലും ഉള്‍പ്രദേശങ്ങളിലും ബിജെപിയുടെ പ്രതിഷേധം വകവയ്ക്കാതെ കടകമ്പോളങ്ങള്‍ തുറന്നുപ്രവര്‍ത്തിച്ചു.

സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിരത്തിലിറങ്ങി. പറവൂരില്‍ പാര്‍ട്ടി ഓഫീസിന് നേരെയും വടക്കേക്കര പൊലീസ് സ്റ്റേഷന് നേരെയും ബിജെപിയുടെ ആക്രമണമുണ്ടായി.

മെട്രോ നഗരമായ കൊച്ചി ബിജെപിയുടെ സ്ത്രീവിരുദ്ധ ഹര്‍ത്താലിനെ പൂര്‍ണമായും തളളി. കൊച്ചിയുടെ ഹൃദയ ഭാഗത്തുളള ബ്രോഡ് വേയിലും കലൂര്‍ മാര്‍ക്കറ്റിലും കടകമ്പോളങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു.

ഉള്‍പ്രദേശങ്ങളിലും വ്യാപാരികള്‍ ഹര്‍ത്താലിനെ അനുകൂലിച്ചില്ല. മിക്കയിടത്തും ബിജെപി പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിക്കാനെത്തിയപ്പോള്‍ വ്യാപാരികളും പൊലീസും ചേര്‍ന്ന് പ്രതിരോധിച്ചു. സംഘപരിവാര്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

സ്വകാര്യ ബസ്സുകളും കെഎസ്ആര്‍ടിസി ബസ്സുകളും ബിജെപിയുടെ അക്രമം ഭയന്ന് നിരത്തിലിറങ്ങിയില്ല. എന്നാല്‍ ഇരുചക്ര വാഹനങ്ങളും സ്വകാര്യ മോട്ടോര്‍വാഹനങ്ങളും യഥേഷ്ടം നിരത്തിലിറങ്ങി.

ആലുവയിലും കടകള്‍ അടപ്പിക്കാനുളള ബിജെപിയുടെ ശ്രമം നാട്ടുകാര്‍ തന്നെ പ്രതിരോധിച്ചു. പറവൂരില്‍ സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആര്‍എസ്എസുകാര്‍ അക്രമം അഴിച്ചുവിടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കേക്കര പൊലീസ് സ്റ്റേഷന് നേരെയും സംഘപരിവാര്‍ ആക്രമണം ഉണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News