ഹര്‍ത്താല്‍ ദിനത്തില്‍ നഗരത്തിലൂടെ കൈ വിട്ട് സൈക്കിളോടിച്ച് സൗബിന്‍; സോഷ്യല്‍മീഡിയയില്‍ വൈറലായി വീഡിയോ

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശബരിമല കര്‍മസമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ദിവസത്തില്‍ കൊച്ചി നഗരനടുവിലൂടെ കൈ വിട്ട് സൈക്കിളോടിച്ച് നടനും സംവിധായകനുമായ സൗബിന്‍ സാഹിര്‍.

കുണ്ടന്നൂരിലെ സര്‍വീസ് റോഡിലൂടെ കൈ വിട്ട് സൈക്കിളോടിക്കുന്ന വിഡിയോ സൗബിന്‍ തന്നെയാണ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.

വീഡിയോയില്‍ സൗബിന്റെ മുഖം കാണിക്കാതെ നിഴലും സൈക്കിള്‍ ഹാന്‍ഡിലും ഒപ്പം ചുറ്റുപാടും മാത്രമാണ് കാണിക്കുന്നത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

View this post on Instagram

#2019

A post shared by Soubin Shahir (@soubinshahir) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here