ഭക്ഷണം കിട്ടാതെ വലഞ്ഞ ശബരിമല തീര്‍ഥാടകര്‍ക്ക് ആശ്വാസമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍

ഹര്‍ത്താലില്‍ ഭക്ഷണം കിട്ടാതെ വലഞ്ഞ ശബരിമല തീര്‍ഥാടകര്‍ക്ക് ആശ്വാസമായത് ഡി വൈ എഫ് ഐ യുടെ ജനകീയ ഭക്ഷണശാല.കൊച്ചി കളമശ്ശേരിയിലാണ് പാതയോരത്ത് അയ്യപ്പന്‍മാര്‍ക്കായി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഭക്ഷണശാലയൊരുക്കിയത്.

മറുനാട്ടില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ ഉള്‍പ്പടെയുള്ളവരാണ് അപ്രതീക്ഷിത ഹര്‍ത്താലില്‍ ഭക്ഷണം കിട്ടാതെ വലഞ്ഞത്. പോകുന്ന വഴിയിലെല്ലാം ഹോട്ടലുകള്‍ അടഞ്ഞു കിടക്കുന്ന കാഴ്ചയാണ് ഇവര്‍ കണ്ടത്.

എന്നാല്‍ കളമശ്ശേരി ജംഗ്ഷനില്‍ എത്തിയപ്പോഴാണ് പാതയോരത്ത് ഒരുക്കിയ താല്‍ക്കാലിക ഷെഡ് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്.സി പി ഐ എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ശ്രമഫലമായി തയ്യാറാക്കിയ ജനകീയ ഭക്ഷണശാലയായിരുന്നു അത്. വിവിധയിടങ്ങളില്‍ നിന്ന് സുമനസ്സുകള്‍ കൊണ്ടുവന്ന ചോറും കറിയും ചപ്പാത്തിയും അയ്യപ്പഭക്തര്‍ക്ക് അവര്‍ വിളമ്പി.

മതിവരുവോളം ഭക്ഷണം കഴിക്കാന്‍ സാധിച്ചതിന്റെ സന്തോഷം തീര്‍ഥാടകര്‍ പങ്കുവെച്ചു.

പ്രതിസന്ധി ഘട്ടത്തില്‍ വലിയ ആശ്വാസമായി എത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകരോട് നന്ദി അറിയിച്ചാണ് ജനകീയ ഭക്ഷണശാലയില്‍ നിന്നും തീര്‍ഥാടകര്‍ ശബരിമലക്ക് യാത്ര തിരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News