സംഘപരിവാര്‍ ആക്രമണത്തില്‍ തകര്‍ന്ന കെഎസ്ആര്‍ടിസി ബസുകള്‍ വിലാപയാത്ര നടത്തി

സംഘപരിവാര്‍ ആക്രമണത്തില്‍ തകര്‍ന്ന കെഎസ്ആര്‍ടിസി ബസുകള്‍ തിരുവനന്തപുരം നഗരത്തില്‍ വിലാപയാത്ര നടത്തി.

സംസ്ഥാന വ്യാപകമായി 100 ഓളം കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ന്നായും ,3.35 കോടി രൂപയുടെ നാശ നഷ്ടം ഉണ്ടായതായും കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് എന്‍എസ്എസും, യൂത്ത് കോണ്‍ഗ്രസും മാര്‍ച്ച് നടത്തി.

സംസ്ഥാനത്ത് എബാടുമായി നടന്ന ആര്‍എസ്എസ് അക്രമങ്ങളില്‍ 100 ഓളം കെഎസ്ആര്‍ടിസി ബസുകളാണ് ഇതുവരെ തകര്‍ന്നത്.

3 കോടി 35 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളാണ് ഇത് വഴി കെഎസ്ആര്‍ടിസിക്ക് ഉണ്ടായതെന്ന് എംഡി ടോമിന്‍ തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു.

കെഎസ്ആര്‍ടിസിയുടെ ചീഫ് ഓഫീസില്‍ നിന്ന് എംഡി തച്ചങ്കരിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ തിരുവനന്തപുരം നഗരത്തില്‍ പ്രകടനം നടത്തി. തൊട്ട് പിന്നിലായി കെഎസ്ആര്‍ടിസി ബസുകള്‍ നിര നിരയായി സ്റ്റാച്ചുവിലേക്ക് വിലാപയാത്ര നടത്തി

ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. എന്‍എസ്എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News