നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് വനിതാമതില്‍ കെട്ടിപ്പടുക്കാനെത്തിയവര്‍ക്ക് പിന്തുണയുമായി എത്തിയവരില്‍ ഐ എ എസ്,ഐ പി എസ് ഉദ്യോഗസ്ഥരും.

പങ്കെടുത്ത പ്രമുഖരില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍ മുതല്‍ ,മുന്‍ ചീഫ് സെക്രട്ടറി ഷീലാ തോമസ് വരെ ഉണ്ട്. ടി കെ എ നായര്‍ തിരുവനന്തപുരം വെള്ളയമ്പലത്താണ് മതിലിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ എത്തിയത്.

അഡീഷ്ണല്‍ ചീഫ് സെക്രട്ടറി ആശ തോമസ്,ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ്,തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ വാസുകി,നിര്‍ഭയ കോ-ഓര്‍ഡിനേറ്റര്‍ നിശാന്തിനി ഐ പി എസ്,കൊല്ലം സബ്കളക്ടര്‍ ഇലഖിയ,തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമ തുടങ്ങിയവരും മതിലില്‍ കണ്ണികളായി.