ആര്‍ എസ് എസ്-ബി ജെ പി ഹര്‍ത്താലിനിടെ അക്രമങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ പോലിസ് ജാഗ്രതയില്‍

മലപ്പുറത്ത് ആര്‍ എസ് എസ്-ബി ജെ പി ഹര്‍ത്താലിനിടെ അക്രമങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ പോലിസ് ജാഗ്രതയില്‍. 22 കേസുകളാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്.

അക്രമങ്ങളില്‍ പ്രതിഷേധിച്ച് വ്യാപാരികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും പ്രതിഷേധമാര്‍ച്ചുകള്‍ ഇന്ന് മലപ്പുറം ജില്ലയില്‍ പൊന്നാനി, ചമ്രവട്ടം വാഴക്കാട്, എടപ്പാള്‍ എന്നിവിടങ്ങളാണ് സംഘര്‍ഷമുണ്ടായത്.

ചമ്രവട്ടത്ത് ഹര്‍ത്താല്‍ അനുകൂലികളുടെ അക്രമത്തില്‍ പൊന്നാനി സി ഐ അടക്കം ഏഴുപേര്‍ക്കും എടപ്പാളില്‍ നാലുപേര്‍ക്കും പരിക്കേറ്റിരുന്നു. അക്രമങ്ങളുണ്ടായ ഇടങ്ങളിലും തീരദേശ മേഖലയില്‍ പോലിസ് കാവല്‍ തുടരുകയാണ്.

ഇതുവരെ രജിസ്റ്റര്‍ ചെയ്ത 22 കേസുകളില്‍ 12 പേര്‍ അറസ്റ്റിലായി. ഇരുപതോളം പേര്‍ പോലിസ് കസ്റ്റഡിയിലുണ്ട്. അഞ്ചിടങ്ങളിലാണ് 18പേരെ കരുതല്‍ തടങ്കലില്‍ വെച്ചിട്ടുണ്ട്.

രണ്ടു ദിവസങ്ങളിലായി മലപ്പുറം ജില്ലയില്‍ മാത്രം ആറ് സി പി ഐ എം പ്രാദേശിക ഓഫിസുകള്‍ ആക്രമിക്കപ്പെട്ടു. കച്ചവടസ്ഥാപനങ്ങളും നിരവധി സ്വകാര്യവാഹനങ്ങളും അക്രമി സംഘം നശിപ്പിച്ചു.

ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയുടെ വീടിനും പോലിസ് കാവല്‍ തുടരുകയാണ്. സംസ്ഥാനത്തെ അക്രമപരമ്പരകളില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകരും വ്യാപാരികളും ഇന്ന് മലപ്പുറം നഗരത്തില്‍ പ്രതിഷേധമാര്‍ച്ച് നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News