കണ്ണൂരില്‍ ഹര്‍ത്താലുമായി സഹകരിക്കാതെ ജനങ്ങള്‍; സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി

കണ്ണൂരില്‍ ഹര്‍ത്താലുമായി സഹകരിക്കാതെ ജനങ്ങള്‍. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. ടാക്‌സി കാറുകളും ഓട്ടോറിക്ഷകളും സര്‍വീസ് നടത്തി.

പ്രധാന ടൗണുകളിലും ഗാമീണ മേഖലകളിലും കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു.അതെ സമയം കണ്ണൂരില്‍ പലയിടത്തും ബോംബേറും വീടുകള്‍ക്ക് നേരെ ആക്രമണവും ഉണ്ടായി.

തുറന്നു പ്രവര്‍ത്തിച്ച വ്യാപാര സ്ഥാപനങ്ങള്‍ക്കും നിരത്തില്‍ ഇറങ്ങിയ വാഹനങ്ങള്‍ക്കും ജനങ്ങള്‍ മുന്നിട്ടിറങ്ങി സംരക്ഷണം നല്‍കിയത് ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് കനത്ത പ്രഹരമായി.

കടകള്‍ അടപ്പിക്കാനുള്ള ശ്രമങ്ങള്‍ പലയിടത്തും നാട്ടുകാര്‍ തന്നെ പ്രതിരോധിച്ചു. ഗ്രാമീണ മേഖലകള്‍ പൂര്‍ണ്ണമായും ഹര്‍ത്താല്‍ ആഹ്വാനത്തെ തള്ളിക്കളഞ്ഞു.

രാവിലെ കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചെങ്കിലും ബസ്സുകള്‍ക്ക് നേരെ കല്ലേറ് ഉണ്ടായതോടെ സര്‍വീസ് നിര്‍ത്തി വച്ചു.കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ യാത്രക്കാര്‍ക്ക് തുണയായി പോലീസ് വാനുകള്‍ സര്‍വ്വീസ് നടത്തി.

ഹര്‍ത്താല്‍ പരാജയപ്പെടുന്നതില്‍ വിറളി പൂണ്ട സംഘപരിവാര്‍ വ്യാപക അക്രമം അഴിച്ചുവിട്ടു. തലശ്ശേരി തിരുവങ്ങാട് മേഖലയില്‍ നിരവധി വീടുകളും വാഹനങ്ങളും തകര്‍ത്തു. കല്ലായിത്തെരുവില്‍ സി പി ഐ എം പ്രവര്‍ത്തകന്‍ എന്‍ സി ബാലന്റെ വീടിന് നേരെ ബോംബെറിഞ്ഞു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ പരിക്കേറ്റു.കൊളശ്ശേരിയില്‍ ദിനേശ് ബീഡി കമ്പനിക്ക് നേരെ ബോംബേറുണ്ടായി. കൊളവല്ലൂരില്‍ പോലീസ് ജീപ്പ് തകര്‍ക്കുകയും പോലീസുകാരെ ആക്രമിക്കുകയും ചെയ്തു.

ചിറക്കല്‍ പഞ്ചായത്ത് ഓഫീസിന് നേരെയും ആക്രമണം ഉണ്ടായി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് രണ്ട് ഹോട്ടലുകള്‍ തകര്‍ത്തു. ആക്രമങ്ങള്‍ക്കെതിരെ വ്യാപാരി വ്യവസായി സമിതി, സി പി ഐ എം, കേരള പത്രപ്രവര്‍ത്ത യൂണിയന്‍ തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News