സംഘപരിവാര്‍ ഹര്‍ത്താലിന്റെ മറവില്‍ നടത്തിയ ആക്രമണത്തില്‍ അറസ്റ്റ് തുടരുന്നു

സംഘപരിവാര്‍ ഹര്‍ത്താലിന്റെ മറവില്‍ നടത്തിയ അക്രമത്തെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ അറസ്റ്റ് തുടരുന്നു.

ഇതുവരെ 350 പേരെയാണ് വിവിധയിടങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തത്. അക്രമികളുടെ പട്ടിക തയ്യാറാക്കിയ പോലീസ് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും അറിയിച്ചു.

എറണാകുളം റൂറല്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.33 കേസുകളിലായി 107 സംഘപരിവാര്‍ പ്രവര്‍ത്തകരെയാണ് റൂറല്‍ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തതിരിക്കുന്നത്.

സിപിഐഎം പറവൂര്‍ , ആലങ്ങാട് ഏരിയ കമ്മിറ്റി ഓഫീസുകള്‍ക്കു നേരെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു.

വനിതാ പോലീസിനെയും ഭര്‍ത്താവിനെയും മര്‍ദിച്ച കേസിലും വടക്കെക്കര പോലീസ് സ്റ്റേഷനു നേരെ കല്ലെറിഞ്ഞ് സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്ത ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പടെയാണ് അറസ്റ്റിലായിരിക്കുന്നത്.

അതേ സമയം കൊച്ചി സിറ്റി പരിധിയിലും അക്രമം നടത്തിയതിന് 26 കേസുകളിലായി 250 പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.33 പേര്‍ കരുതല്‍ തടങ്കലിലുമാണ്.

അക്രമികളായ ആര്‍ എസ് എസ് ബി ജെ പി പ്രവര്‍ത്തകരുടെ പട്ടിക പോലീസ് തയ്യാറാക്കിയിട്ടുണ്ട്.അതിനാല്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പോലീസ് അറിയിച്ചു.

സംഘപരിവാര്‍ അക്രമത്തില്‍ പ്രതിഷേധിച്ച് സി പി ഐ എം പ്രവര്‍ത്തകര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News