അക്രമസംഭവങ്ങളിലെ പ്രതികളെ പിടികൂടാന്‍ ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ എന്ന പ്രത്യേക ദൗത്യവുമായി പോലീസ്

സംസ്ഥാനത്ത് നടക്കുന്ന അക്രമസംഭവങ്ങളിലെ പ്രതികളെ പിടികൂടാന്‍ ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ എന്ന പേരില്‍ പ്രത്യേക ദൗത്യവുമായി പോലീസ്.

സംസ്ഥാന വ്യാപകമായി റെയ്ഡുകള്‍ നടത്താന്‍ വിവിധ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി.

ഹര്‍ത്താല്‍ അക്രമങ്ങളില്‍ സംസ്ഥാനത്ത് എമ്പാടുമായി 559 കേസുകാള്‍ രജിസ്റ്റര്‍ ചെയ്തതായും 745 പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു

സംസ്ഥാനത്ത് അക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പ്രതികളെ പിടികൂടാന്‍ ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ എന്ന പേരില്‍ പ്രത്യേക ദൗത്യവുമായി പോലീസ് തയ്യാറെടുക്കുന്നത്.

അക്രമസംഭവങ്ങളില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുന്നതിന് എല്ലാ ജില്ലാപോലീസ് മേധാവിമാരും പ്രത്യേക സംഘത്തിന് രൂപം നല്‍കും.

അക്രമികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് ഡിജിറ്റല്‍ പരിശോധന നടത്തും.

സംസ്ഥാനത്ത് ആകെ ഇതുവരെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ 559 കേസുകാള്‍ രജിസ്റ്റര്‍ ചെയ്തതായും 745 പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. 628 പേര്‍ കരുതല്‍ തടങ്കലിലാണ്.

സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ പേരില്‍ എല്ലാ ജില്ലകളിലും കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യും.

അത്തരം പോസ്റ്റുകള്‍ ഉണ്ടാക്കി വിവിധ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് നടപടിയെടുക്കുമെന്നും പോലീസ് മേധാവി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News