‘കാശ്മീരിലാണെങ്കില്‍ വെടിവയ്ക്കും; കേരളത്തില്‍ ഭക്തന്മാര്‍’; വീണ്ടും ദ ടെലഗ്രാഫ്

സംഘപരിവാര്‍ ഫാസിസത്തിനെതിരെ മറയില്ലാതെ ആക്രമണം തൊടുക്കാറുള്ള ദേശീയ ദിനപത്രമാണ് ദി ടെലഗ്രാഫ്. സര്‍ഗ്ഗാത്മകമായ നിരവധി തലക്കെട്ടുകളിലൂടെ ടെലഗ്രാഫ് പത്രത്തിന്റെ ഒളിയാക്രമണം ഇതിനകം തന്നെ രാഷ്ട്രീയരംഗത്ത് വന്‍ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.

പ്രളയ കാലത്ത് മുഖ്യമന്ത്രിയെ കേരളത്തിലെ ക്രൈസിസ് മാനേജരായും, ഹിന്ദി മേഖലയിലെ ബിജെപിക്കേറ്റ പ്രഹരം- ചക്രവര്‍ത്തിയെ മൂക്ക് അടിച്ചു തെറിപ്പിച്ചു- എന്നും ടെലഗ്രാഫ് ചില വാര്‍ത്താ ട്വിസ്റ്റുകളിലൂടെ നല്‍കിയ തലക്കെട്ടുകള്‍ പ്രശസ്തമാണ്. കര്‍ണ്ണാടക നിയമസഭാ വോട്ടെടുപ്പ് ദിവസം ടെലഗ്രാഫ് നല്‍കിയ തലക്കെട്ട് വീരപ്പന്‍ ടെസ്റ്റ് ഇന്ന് എന്നാണ്.

കഴിഞ്ഞ ദിവസം കേരളത്തിലുണ്ടായ അഴിഞ്ഞാട്ടങ്ങളെക്കുറിച്ചും രൂക്ഷമായ ഭാഷയിലാണ് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പാലക്കാട് പൊലീസിനെതിരെ കല്ലെറിയുന്ന അക്രമികളാണ് ചിത്രത്തില്‍. ‘കാശ്മീരിലാണ് വെടിവയ്ക്കും; കേരളത്തിലാണെങ്കില്‍ ഭക്തന്മാരെന്ന് വിളിക്കും’ എന്നാണ് വാര്‍ത്തയുടെ തലക്കെട്ട്.

ബംഗ്ലൂരിലുള്ള ദി ടെലഗ്രാഫിന്റെ അസോസിയറ്റ് എഡിറ്റര്‍ കെഎം രാകേഷിന്റെ ബൈലൈനിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സംഘപരിവാറിനെതിരായ നിരവധി സുപ്രധാന ടെലഗ്രാഫ് വാര്‍ത്തകളുടെ പിന്നില്‍ ഈ മാധ്യമപ്രവര്‍ത്തകന്റെ കൈകളാണ്. കണ്ണൂര്‍ സ്വദേശിയാണ് കെഎം രാകേഷ്.

തിരുവനന്തപുരം സ്വദേശി ആര്‍ രാജഗോപാലാണ് പത്രത്തിന്റെ എഡിറ്റര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News