ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സരസ്വതി വിദ്യാനികേതനില്‍നിന്നും ബോംബ് ശേഖരം പിടിച്ചെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍എസ്എസ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സരസ്വതി വിദ്യാനികേതനില്‍നിന്നും ചാക്കില്‍ സൂക്ഷിച്ചിരുന്ന ബോംബ് ശേഖരം പൊലീസ് പിടിച്ചെടുത്തു.

പിടിച്ചെടുത്ത ബോംബ് പൊലീസ് നിര്‍വീര്യമാക്കി. പ്രദേശത്ത് കൂടുതല്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടാണ് ബോംബ് ശേഖരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

വ്യാഴാഴ്ച പകല്‍ ഹര്‍ത്താലിന്റെ മറവില്‍ ബിജെപിക്കാര്‍ മലയിന്‍കീഴ് ജങ്ഷനില്‍ വ്യാപക അക്രമം അഴിച്ചുവിട്ടിരുന്നു. വ്യാഴാഴ്ച അര്‍ധ രാത്രിയോടെ സിപിഐഎം നെയ്യാറ്റിന്‍കര ഏരിയ കമ്മിറ്റി ഓഫീസിനുനേരെ അക്രമികള്‍ പെട്രോള്‍ ബോംബെറിഞ്ഞു.

സിപിഐഎം നെയ്യാറ്റിനകര ടൗണ്‍ ലോക്കല്‍ സെക്രട്ടറി സജി കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ഫ്ളക്സ് പ്രിന്റിങ് യൂണിറ്റും വ്യാഴാഴ്ച രാത്രി അടിച്ചുതകര്‍ത്തു. ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ സജിന്‍ ഷാഹുലിന്റെ സ്മരണയ്ക്കായി അമരവിളയില്‍ നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രവും ആര്‍എസ്എസുകാര്‍ തകര്‍ത്തു.

റോഡ് ഉപരോധിച്ചും യാത്രക്കാരെ മര്‍ദ്ദിച്ചും വ്യാപാര സ്ഥാപനങ്ങള്‍ തെരഞ്ഞ് പിടിച്ച് ആക്രമിച്ചും നീങ്ങിയ അക്രമി സംഘത്തെ പൊലീസും നാട്ടുകാരും പ്രതിരോധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News