സൗബിന്‍ ഷാഹിറിനെതിരെ കേസ്

കൊച്ചി: നടനും സംവിധായകനുമായ സൗബിന്‍ ഷാഹിറിനെതിരെ കേസ്. സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തിലാണ് എറണാകുളം സൗത്ത് പൊലീസ് സൗബിനെതിരെ കേസെടുത്തത്.

കൊച്ചി തേവരയിലുള്ള ചാക്കോളാസ് ഫ്ളാറ്റിന് മുന്നില്‍ സൗബിന്‍ തന്റെ കാര്‍ ഗതാഗത തടസ്സമുണ്ടാക്കുന്ന വിധത്തില്‍ പാര്‍ക്ക് ചെയ്തത് മാറ്റിയിടണമെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്.

അടിപിടിയില്‍ മര്‍ദ്ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News