മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കെയുഡബ്ല്യുജെ ഇടുക്കി ജില്ലാ ഘടകം പ്രതിഷേധ പ്രകടനം നടത്തി

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ബിജെപി, ആര്‍എസ്എസ്, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ ഇടുക്കി ജില്ലാ ഘടകം പ്രതിഷേധ പ്രകടനം നടത്തി.

മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന ഹീനമായ നടപടിക്കെതിരെ കറുത്ത ബാഡ്ജ് ധരിച്ചാണ് മാധ്യമ പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ അണിനിരന്നത്. മാധ്യമ പ്രവര്‍ത്തകരെ ആര്‍ക്കും അക്രമിക്കാം എന്ന അവസ്ഥ ഗുരുതരമാണെന്നും സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രസിഡന്റ് അഷ്‌റഫ് വട്ടപ്പാറ, സെക്രട്ടറി എം.എന്‍ സുരേഷ് എന്നിവര്‍ ആവശ്യപ്പെട്ടു.

തൊടുപുഴിയില്‍ നടന്ന പ്രകടനത്തില്‍ മുന്‍സംസ്ഥാന സെക്രട്ടറി റോണി ജോസഫ്, മുന്‍ സംസ്ഥാന സമിതി അംഗം ബാസിത് ഹസന്‍, ജില്ലാ ഭാരവാഹികളും മുന്‍ ഭാരവാഹികളുമായ വില്‍സണ്‍ കളരിക്കല്‍, അഖില്‍ സഹായ്, ഹാരിസ് മുഹമ്മദ്, വിനോദ് കണ്ണോളി തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News