രണ്ടു ലക്ഷം രൂപക്ക് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാങ്ങിച്ച് തടവിലാക്കി മാസങ്ങളോളം ക്രൂര ബലാത്സംഗത്തിന് ഇരയാക്കി

ബിവാനി: രണ്ടു ലക്ഷം രൂപക്ക് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാങ്ങിച്ച് തടവിലാക്കി മാസങ്ങളോളം ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. ഹരിയാണയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

ഒഡീഷ സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ബിവാനി സ്വദേശി സന്ദീപ്, ഇയാളുടെ അമ്മ ശകുന്തള എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ബന്ധുവീട്ടിലേക്കെന്നവ്യാജേന അമ്മാവനാണ് പെണ്‍കുട്ടിയെ സന്ദീപിനും ഇയാളുടെ അമ്മ ശകുന്തളയക്കും വിറ്റത്. തുടര്‍ന്ന് പിന്നീട് അമ്മയുടെ സഹായത്തോടെ അടുത്തുള്ള ക്ഷേത്രത്തില്‍ വച്ച് പെണ്‍കുട്ടിയെ ബലാത്കാരമായി സന്ദീപ് വിവാഹം കഴിച്ചു.

അതിനു ശേഷമാണ് സന്ദീപിന്റെ വീട്ടില്‍ വെച്ച് രണ്ടുമാസത്തോളം താന്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതെന്ന് പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

സന്ദീപിനും അമ്മയ്ക്കുമെതിരെ ബാലവിവാഹ നിരോധന നിയമം, പോക്സോ എന്നിവയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. സന്ദീപിന്റെ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് രക്ഷപ്പെടാനായി പെണ്‍കുട്ടി താഴേക്ക് ചാടിയത് കണ്ട അയല്‍വാസി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News