ഹര്‍ത്താലിനിടെ മറ്റു കടകളടപ്പിക്കാന്‍ പോയി; തിരിച്ചെത്തിയപ്പോള്‍ സ്വന്തം കടയില്ല

ശബരിമലയിലെ യുവതീ പ്രവേശനത്തിനോട് അനുബന്ധിച്ച് ഉള്ള പ്രതിഷേധത്തിന്റെ മറവില്‍ വ്യാപക അക്രമം ആണ് സംഘപരിവാര്‍ സംഘടനകളും, ബിജെപിയും നടത്തിയത്. നിരവധി ബസുകളും, കടകളും ഇവര്‍ യാതൊരു ദാക്ഷണ്യവും ഇല്ലാതെയാണ് തല്ലിത്തകര്‍ത്തത്.

പക്ഷേ കര്‍മ്മ എന്നല്ലാതെ എന്ത് പറയാന്‍, ഹര്‍ത്താലിനിടെ കടയടപ്പിക്കാന്‍ പോയ ബിജെപി പ്രവര്‍ത്തകന്റെ കട ബിജെപി പ്രവര്‍ത്തകര്‍ തന്നെ തല്ലിത്തകര്‍ത്തു. ആലപ്പുഴ വെള്ളക്കിണര്‍ ജംഗ്ഷന് സമീപമാണ് സംഭവം. എ എന്‍ ബിജു എന്ന പ്രവര്‍ത്തകന്റെ കടയ്ക്കാണ് ഈ വിധി വന്നത്.

നേരത്തെ ബിജു അടക്കമുള്ള സംഘം സമീപ പ്രദേശങ്ങളില്‍ ഉള്ള കടകള്‍ ഭീഷണിപ്പെടുത്തി അടപ്പിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഇയാളുടെ കട ആണെന്ന് അറിയാതെ ബിജെപി പ്രവര്‍ത്തകര്‍ തന്നെ കട അടിച്ചു തകര്‍ത്തത്. 25000 രൂപയുടെ നഷ്ടം ആണ് ഉണ്ടായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here