ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെയും വര്‍ക്കിംഗ് ക്ലാസ് ഹീറോയുടേയും ബാനറില്‍ നസ്രിയ നസിം, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയുന്ന കോമഡി ഫാമിലി ചിത്രം കുംബളങ്ങി നൈറ്റ്‌സിന്റെ ടീസര്‍ പുറത്തിറങ്ങി.
ചിത്രത്തിന്റെ ടീസറിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. ശ്യാം പുഷ്‌കര്‍ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷൈജു ഖാലിദാണ്. സുഷിന് ശ്യാമാണ് ചിത്രത്തിന്റെ സംഗീതം.
സൗബിന്‍ ഷാഹിര്‍,ഷെയ്ന്‍ നിഗം ,ശ്രീനാഥ് ഭാസി ,പുതുമുഖം തോമസ് മാത്യു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ ഫഹദ് എത്തുന്നത് നെഗറ്റീവ് റോളിലാണ്.
Working Class Hero എന്ന പേരില്‍ നടനും സംവിധായകനുമായ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും തുടങ്ങുന്ന കമ്പനിയുടെ ആദ്യ നിര്‍മ്മാണ ചിത്രമാണ് കുംബളങ്ങി നൈറ്റ്സ്. ചിത്രം ഫെബ്രുവരിയില്‍ തീയേറ്ററുകളില്‍ എത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here