“ഹലോ ടിം പെയിനാണ് സംസാരിക്കുന്നത്”, പ്രസ് മീറ്റില്‍ എത്തിയ മാധ്യമപ്രവര്‍ത്തകന്റെ കോള്‍ അറ്റന്‍ഡ് ചെയ്ത് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍

ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍ ടിം പെയിനിന്റെ പേരാണ് ഇത്തവണ നടക്കുന്ന ഇന്ത്യ – ഓസ്‌ട്രേലിയ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ കേട്ടത്. ഋഷബ് പന്തും, വിരാട് കോഹ്ലിയും ഒക്കെ ആയി നടന്ന വാക്കേറ്റത്തിലൂടെ ആയിരുന്നു അത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ രസകരമായ ഒരു പ്രസ് മീറ്റാണ് വൈറല്‍ ആകുന്നത്.

നാലാം ടെസ്റ്റിന്റെ രണ്ടാം ദിവസം നടന്ന പ്രസ് മീറ്റിനിടെ രസകരമായ ഒരു സംഭവം ഉണ്ടായി. സംസാരിച്ച് കൊണ്ടിരുന്നപ്പോള്‍ റെക്കോര്‍ഡ് ചെയ്യാന്‍ വെച്ചിരുന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ മൊബൈല്‍ ബെല്ല് അടിക്കാന്‍ തുടങ്ങി. ആരുടെ ഫോണ്‍ ആണെന്ന് ചോദിച്ചതിന് ശേഷം അദ്ദേഹം ആ ഫോണ്‍ അറ്റന്‍ഡ് ചെയ്തു. പിന്നെയാണ് രസകരമായ സംഭവം നടന്നത്.

“ഹലോ ടിം പെയിന്‍ ആണ് സംസാരിക്കുന്നത്, ഇത് ആരാണ്. കേസി ഹോങ്കോങില്‍ നിന്നാണത്രെ. മാര്‍ട്ടിനെ ആണല്ലെ അന്വേഷിക്കുന്നത്, അയാള്‍ ഇപ്പോള്‍ ഒരു പ്രസ് മീറ്റിന് ഇടയില്‍ ആണ്. ഞാന്‍ അയാളോട് തിരികെ വിളിക്കാന്‍ പറയാം. പേടിക്കേണ്ട മെയില്‍ ചെക്ക് ചെയ്യാന്‍ ഞാന്‍ പറയാം.”

എന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ കട്ട് ചെയ്തു. ഇതിന് ശേഷം പൊട്ടിച്ചിരിക്കുകയും ചെയ്തു. കൂടെ മാധ്യമപ്രവര്‍ത്തകരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News