അബദ്ധത്തില്‍ പശു ചത്തു; കര്‍ഷകനും കുടുംബത്തിനും ഊരുവിലക്ക്‌

ഭോപ്പാലില്‍ പശു ട്രക്ക് ഇടിച്ചു ചത്തതിന്റെ പേരില്‍ കര്‍ഷകന്റെ കുടുംബത്തിന് പഞ്ചായത്തിന്റെ ഊരുവിലക്ക്. ഷിയോപൂര്‍ ജില്ലയിലെ പ്രജാപതി എന്ന കര്‍ഷകനും കുടുംബത്തിനുമാണ് വിലക്കേര്‍പ്പെടുത്തിയത്. ഗോഹത്യ നടത്തി എന്ന കാരണം കാണിച്ചാണ് ഇവര്‍ക്ക് ഈ ശിക്ഷ വിധിച്ചിരിക്കുന്നത്.

കുടുംബത്തിലെ എല്ലാവരും ഗംഗയില്‍ പോയി കുളിച്ചാല്‍ ഗ്രാമത്തില്‍ കയറ്റാം എന്നാണ് ഗ്രാമ പഞ്ചായത്ത് പറയുന്നത്. ‘കന്യാബ്രാഹ്മണ്‍ ഭോജ്’ സംഘടിപ്പിച്ച ശേഷം കൂട്ട സദ്യ നടത്തണം. ഒരു പശുവിനെ ദാനമായി നല്‍കണം. തുടങ്ങിയ നിബന്ധനകളാണ് പഞ്ചായത്ത് മുന്നോട്ട് വെച്ചത്.

തന്റെ ട്രാക്ടര്‍ പാര്‍ക്ക് ചെയ്യുന്നതിനിടയില്‍ പിന്നില്‍ നിന്ന പശുവിനെ പ്രജാപതി കണ്ടിരുന്നില്ല. ട്രാക്ടര്‍ തട്ടിയതിന്റെ ആഘാതത്തില്‍ പശു ചാവുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here