സിപിഐഎം പ്രവര്‍ത്തകനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

സിപിഐ എം നേതാവിനെയും സി ഐ ടി യു പ്രവര്‍ത്തകനെയും കൊലപ്പെടുത്താന്‍ ആര്‍ എസ് എസ് ശ്രമിച്ചതില്‍ പ്രതിഷേധിച്ച് സിപിഐ എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

സിപിഐഎം പുതുപ്പള്ളി ഏരിയ കമ്മിറ്റി അംഗവും പനച്ചിക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ പികെ മോഹനനെയും സിഐടിയു പ്രവര്‍ത്തകനെയും അജിത്തിനേയും കഴിഞ്ഞ ദിവസം ആര്‍എസ്എസ് അക്രമിസംഘം ക്രൂരമായി മര്‍ദ്ദിച്ചത്.

പനിച്ചിക്കാട് പരുത്തുംപാറ കവലയില്‍ നടന്ന പ്രതിഷേധയോഗം സിപിഐ എം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. സി പി ഐ എം നേതാക്കളായ കെ എം രാധാകൃഷ്ണന്‍, ടി ആര്‍ രഘുനാഥന്‍, റെജി സഖറിയ, സുഭാഷ് പി വര്‍ഗീസ് തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News