കണ്ണൂര്‍ ജില്ലയില്‍ സംഘപരിവാര്‍ അക്രമം തുടരുന്നു

തലശ്ശേരി തിരുവങ്ങാട് മേഖലയിലാണ് ആര്‍എസ്എസ് വ്യാപക അക്രമം അഴിച്ചു വിട്ടിരിക്കുന്നത്.വീടുകള്‍ക്കും വാഹങ്ങള്‍ക്കും നേരെയാണ് ആക്രമണം. സിപിഐഎം പ്രവര്‍ത്തകരുടെ വീടുകളാണ് ആക്രമിക്കുന്നത്. ബോംബ് എറിഞ്ഞു ഭീതി പരത്തിയത്തിന് ശേഷമാണ് ആക്രമണം നടത്തുന്നത്. സിപിഐഎം തലശ്ശേരി ഏരിയ കമ്മറ്റി അംഗം ശശി വാഴയിലിയിന്റെ വീട് ബോംബ് എറിഞ്ഞും ആയുധങ്ങള്‍ ഉപയോഗിച്ചും തകര്‍ത്തു.

വീട്ടില്‍ ആളുകള്‍ ഇല്ലാത്ത സമയം മഴു ഉപയോഗിച്ച് വാതില്‍ പൊളിച്ചാണ് അക്രമി സംഘം അകത്തു കയറിയത്. വീടിനകത്തുണ്ടായിരുന്ന മുഴുവന്‍ ഗൃഹോപകരങ്ങളും തകര്‍ത്തു. വീടിന്റെ തറയും ചുമരുകളും മഴു ഉപയോഗിച്ച് വെട്ടി പൊളിച്ചു. തലശ്ശേരി മേഖലയില്‍ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നത്. ഹര്‍ത്താല്‍ പരാജയമായതാണ് ആര്‍എസ്എസ്സിനെ കൂടുതല്‍ പ്രകോപിപ്പിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here