കണ്ണൂര്‍: കൈരളി ടിവി മലബാര്‍ മേഖല ചീഫ് പിവി കുട്ടന്‍ രചിച്ച പടവിറങ്ങി അഞ്ജനപ്പുഴയിലേക്ക് എന്ന പുസ്തകം പ്രകാശനം ചെയ്തു.

കണ്ണൂര്‍ മാതമംഗലത്ത് നടന്ന ചടങ്ങില്‍ കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ടിവി രാജേഷ് എംഎല്‍എ പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി.

കണ്ണൂര്‍ മാതമംഗലത്ത് ജനകീയ കമ്മിറ്റിയാണ് പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. കൈരളി ടിവി മലബാര്‍ മേഖലാ ചീഫ് പിവി കുട്ടന്‍ രചിച്ച ആദ്യ പുസ്തകമാണ് പടവിറങ്ങി അഞ്ജന പുഴയിലേക്ക്. കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് പുസ്തകം പ്രകാശനം ചെയ്തു.

കല്ല്യാശ്ശേരി എംഎല്‍എ ടിവി രാജേഷ് ജോണ്‍ ബ്രിട്ടാസില്‍ നിന്നും പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു.

പ്രശസ്ത കവി രാവുണ്ണി പുസ്തകം പരിചയപ്പെടുത്തി. ടിഐ മധുസൂദനന്‍, സി സത്യപാലന്‍, മനോഹരന്‍ മൊറായി തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാന്‍ഡ്മാ ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് സാഹിത്യകാരന്‍ എം മുകുന്ദനാണ് അവതാരിക എഴുതിയത്.