കെഎസ്ആര്‍ടിസിയെ സംഘികളില്‍ നിന്ന് സംരക്ഷിച്ച ആ മാസ് പൊലീസുകാരന് പ്രശംസാപത്രവും പാരിതോഷികവും

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ കെഎസ്ആര്‍ടിസി ബസുകളെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍നിന്ന് സിനിമാ സ്‌റ്റൈലില്‍ രക്ഷിച്ച തമിഴ്‌നാട് എസ്‌ഐക്ക് കെഎസ്ആര്‍ടിസി വക പ്രശംസാപത്രവും 1000 രൂപ പാരിതോഷികവും.

കളിയിക്കാവിള എസ്‌ഐ മോഹന അയ്യര്‍ക്കാണ് പ്രശംസാപത്രം നല്‍കുക. നൂറുകണക്കിന് അക്രമികളുടെ മുന്നില്‍ ധീരതയോടെനിന്ന് ബസിനെയും ജീവനക്കാരെയും സംരക്ഷിച്ചതിനാണ് ബഹുമതി. എസ്‌ഐ മോഹന അയ്യരെ സിഎംഡി ടോമിന്‍ തച്ചങ്കരി ഫോണില്‍ വിളിച്ച് നന്ദിയും അറിയിച്ചു.

വ്യാഴാഴ്ച വൈകിട്ടാണ് കളിയിക്കാവിളയില്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് ബിജെപി-ആര്‍എസ്‌സ് പ്രവര്‍ത്തകര്‍ ബസുകള്‍ തടഞ്ഞത്.

ബസ് മുന്നോട്ടെടുത്താല്‍ കല്ലെറിഞ്ഞ് തകര്‍ക്കുമെന്ന് ബിജെപിക്കാര്‍ ഭീഷണി മുഴക്കിയപ്പോള്‍ ആണ്‍കുട്ടിയാണേല്‍ വണ്ടിയില്‍ തൊട്ടുനോക്കെടാ എന്ന് പറഞ്ഞ് എസ്‌ഐ വെല്ലുവിളിക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

എസ്‌ഐയുടെ വിരട്ടല്‍ ഭയന്ന് പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ കടത്തിവിടാനും തയാറായി. സംഭവം നടക്കുമ്പോള്‍ അധികം പൊലീസുകാരും സ്ഥലത്തുണ്ടായിരുന്നില്ല. എന്നിട്ടും നിയമപാലനത്തിനായി ധീരമായി നിലകൊണ്ടതിനാണ് പ്രശംസാപത്രം നല്‍കിയതെന്ന് ടോമിന്‍ തച്ചങ്കരി പറഞ്ഞു.

തിരുനെല്‍വേലി സ്വദേശിയാണ് മോഹന അയ്യര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News